തമിഴിലെ സൂപ്പർ താരം വിജയ് യുടെ പിതാവ് ആണ് എസ് എ ചന്ദ്രശേഖർ. ഇദ്ദേഹത്തിൻറെ സിനിമയിൽ ബാലതാരമായിട്ടാണ് വിജയ് അരങ്ങേറുന്നത്. ഇപ്പോഴിതാ മകനെ നായകനാക്കി ചെയ്ത ചിത്രത്തിലെ ഒരു അനുഭവം വിവരിക്കുകയാണ് ഇദ്ദേഹം. രസകരമായ ഒരു അനുഭവമാണ് ഇദ്ദേഹം തുറന്നുപറയുന്നത്. സെന്ധൂരപാണ്ടി എന്ന ചിത്രമാണ് ഇത്.
ചിത്രത്തിൽ ഒരു ലിപ് കിസ്സ് സീൻ ഉണ്ടായിരുന്നു. അത് എടുക്കുമ്പോൾ തീരെ ശരിയായിരുന്നില്ല. യാന്ത്രികമായി ചെയ്യുന്നതു പോലെയാണ് തോന്നിയത്. എന്താടാ ഈ കാണിക്കുന്നത് എത്ര പ്രാവശ്യം പറഞ്ഞു തരണം എന്ന് താൻ ചോദിച്ചു. ഉടനെ അവൻ രംഗനാഥൻ എന്ന തൻറെ അസിസ്റ്റൻറ് ഡയറക്ടറെ വിളിച്ചു. അച്ഛൻ വിളിക്കുമ്പോൾ എങ്ങനെയാണ് ലിപ് ലോക്ക് ചെയ്യാൻ പറഞ്ഞാൽ ശരിയാകുന്നത് എന്ന് ചോദിച്ചു. രംഗനാഥൻ ഇത് വന്നത് എന്നോട് പറഞ്ഞപ്പോഴാണ് ഇതിനെപ്പറ്റി താൻ ആലോചിച്ചത്.
അദ്ദേഹത്തെ ആ ഷോട്ട് എടുക്കാൻ ഏൽപ്പിച്ചിട്ട് ഒരു കിലോമീറ്ററോളം താൻ നടന്നു പോയി എന്ന് ചന്ദ്രശേഖർ പറഞ്ഞു. കുറച്ചു മുൻപ് ബീസ്റ് എന്ന ചിത്രത്തെക്കുറിച്ച് നടൻ വിജയ് യുടെ പിതാവ് പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. വിജയ് എന്ന സൂപ്പർ താരത്തെ മാത്രം ആശ്രയിച്ച് എടുത്ത ചിത്രമാണ് ഇത് എന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ തിരക്കഥയും അവതരണവും നിലവാരം പുലർത്തിയില്ല. ഒരു സൂപ്പർ താരത്തിനൊപ്പം സിനിമ ചെയ്യുമ്പോൾ അവരുടെ താരമൂല്യം സിനിമയെ വിജയിപ്പിക്കുമെന്ന് തെറ്റിദ്ധാരണ പുതിയ തലമുറയിലെ സംവിധായകർക്ക് ഉണ്ട്.
പുതുതലമുറ സംവിധായകരുടെ രണ്ട് ചിത്രങ്ങൾ ഹിറ്റ് ആവുന്നതോടെ സൂപ്പർതാരങ്ങൾ അവർക്ക് അവസരം നൽകുന്നു. താരങ്ങളെ കിട്ടിയാൽ ഉടൻ തന്നെ നമുക്ക് എങ്ങനെ വേണമെങ്കിലും ചിത്രങ്ങൾ ചെയ്യാം എന്ന അവസ്ഥയാണ് ഉള്ളത്. ചിത്രത്തിലെ അറബിക് കുത്ത് എന്ന ഗാനം താൻ ഏറെ ആസ്വദിച്ചു. എസ് എ ചന്ദ്രശേഖർ പറഞ്ഞത് ഇങ്ങനെ.