ഗ്ലാമര്‍ വേഷങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ നടിയാണ് തമന്ന ഭാട്ടിയ. എന്നാല്‍ ആ വേഷങ്ങളില്‍ തന്നെ ഒതുങ്ങി നില്‍ക്കാതെ പിന്നീട് ശക്തമായ കഥാപാത്രത്തിലേക്കും കൂടി താരം കടക്കുകയായിരുന്നു.
മലയാള സിനിമയില്‍ അഭിനയിച്ചില്ലെങ്കില്‍ പോലും തമന്നക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിയായ തമന്നയോട് മലയാള ചിത്രങ്ങളിലേക്കുള്ള വരവിനെക്കുറിച്ച് പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ട്. എത്ര ശ്രദ്ധിക്കപ്പെടുന്ന നടിയാണെങ്കില്‍ പോലും മലയാള സിനിമയില്‍ മുഖം കാണിക്കാര്‍ പതിവാണ്. എന്നാല്‍ തമന്ന എന്ത് കൊണ്ട് മലയാളത്തിലേക്ക് കടക്കുന്നില്ല എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഇപ്പോള്‍ അതിനുള്ള മറുപടിയാണ് താരം നല്‍കുന്നത്. തനിക്ക് മലയാള ചിത്രത്തില്‍ നിന്നും ധാരാളം ഓഫറുകള്‍ വന്നു, എന്നാല്‍ അതിന് സാധിച്ചില്ലെന്നാണ് നടി പറയുന്നത്, ഇപ്പോള്‍ അതില്‍ വിഷമം ഉണ്ടെന്നും തമന്ന പറയുന്നു. നല്ല കഥ, കഥാപാത്രം, സംവിധായകന് എന്നിവ ഒത്ത് വന്നാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്ന് താരം പറയുന്നു. ഇന്ത്യന്‍ സിനിമയില്‍ തന്നെ മലയാള ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട്. എപ്പോഴും നിറയെ അവാര്‍ഡുകള്‍ വാരി കൂട്ടുന്നത് മലയാള ചിത്രങ്ങളാണ് തമന്ന കൂട്ടിച്ചേര്‍ത്തു.
നേരത്തെ ദിലീപിന്റെ നായികയായി വേഷം ലഭിച്ചിരുന്നു. എന്നാല്‍ അത് നിരസിക്കേണ്ടി വന്നു. ഇപ്പോഴും അതില്‍ ദുഃഖമുണ്ടെന്ന് നടി പറയുന്നു. കൊവിഡ് 19 മഹാമാരി വരുന്നതിന് മുന്‍പായി സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത സെന്‍ഡ്രല്‍ ജയിലിലെ പ്രേതം എന്ന സിനിമയ്ക്ക് വേണ്ടി എന്നെ കോണ്ടാക്ട് ചെയ്യുകയും അതിന്റെ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൊവിഡ് 19 ലോക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടായത്. അതോട് കൂടി എല്ലാം താറുമാറായി താരം വ്യക്തമാക്കി.
2005ല്‍ പുറത്തിറങ്ങിയ സോ ഫാര്‍, ചാന്ദ് സാ റോഷന് ചെഹരാ എന്നീ ഹിന്ദി സിനിമകളിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്. 2005ല്‍ ചലച്ചിത്രലോകത്തേയ്ക്ക് കടന്ന തമന്ന ഭാട്ടിയ, തമിഴ്, തെലുഗു ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് . 2005 ല്‍ പുറത്തിറങ്ങിയ അഭിജിത് സാവന്തിന്റെ ആപ്കാ അഭിജീത് എന്ന ആല്‍ബത്തിലെ ‘ലഫ്സോ മെയിന്‍’ എന്ന ഗാനത്തിലും നടി പ്രത്യക്ഷപ്പെട്ടു.