ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും തിളങ്ങുന്ന താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജിവമാണ് സാധിക. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് താരം കടന്നുവരുന്നത്. തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്, കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങള്‍. ഇന്ന് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലെ സ്ഥിരം അംഗങ്ങളില്‍ ഒരാളുമാണ് താരം.
ഇപ്പോള്‍ വ്യത്യസ്തമായ മേക്കോവറില്‍ എത്തിയിരിക്കുകയാണ് സാധിക വേണുഗോപാല്‍ ട്രെഡീഷണലും മോഡേണ്‍ വേഷങ്ങളും ഒരുപോലെ പരീക്ഷിക്കാറുള്ള താരം ഇത്തവണ ഫ്രോക്കണിഞ്ഞാണ് എത്തിയത്. നീല ഫ്രോക്ക് അണിഞ്ഞ് എത്തിയ താരത്തിന്റെ ഫോട്ടോകള്‍ കണ്ട് , ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കീഴില്‍ സ്നേഹം അറിയിച്ചെത്തിയിട്ടുള്ളത്. മിക്കപ്പോഴും സാരിയില്‍ കാണാറുള്ള താരം ഇത്തവണ ശരിക്കും വെറൈറ്റിയാക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം അഭിനയം പോലെ നല്ലൊരു പാചകക്കാരി കൂടിയാണ് സാധിക.
ഏഷ്യാനെറ്റിലെ കേരള കിച്ചണ്‍ പരിപാടിയുടെ ഷൂട്ടിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് സാധിക പോസ്റ്റ് ചെയ്തത്.
പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകാറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
താരത്തിന്റെ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കെല്ലാം നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ക്ക് മുന്നില്‍ മൗനം പാലിച്ച് നില്‍ക്കാതെ തക്കതായ മറുപടിയും സാധിക കൊടുക്കാറുണ്ട്.