ശിവാഞ്ജലി ,അപ്പു ഹരി, തുടങ്ങിയ മികച്ച കഥാപാത്രങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് സാന്ത്വനം പരമ്പര. ആരാധകര്‍ ഏറെയാണ് ഈ സീരിയലിന്. നടി ചിപ്പിയാണ് ഈ സീരിയല്‍ നിര്‍മ്മിക്കുന്നത്. നിരവധി സിനിമാ സീരിയല്‍ താരങ്ങള്‍ ആണ് ഇതില്‍ കഥാപാത്രങ്ങളായി എത്തുന്നത്.
സാന്ത്വനത്തില്‍ എടുത്തുപറയേണ്ട രണ്ടു ജോഡികളാണ് ശിവനും അഞ്ജലിയും. ശിവാഞ്ജലി എന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പ് വരെ ഇവര്‍ക്കുണ്ട്. തുടക്കത്തില്‍ ഒത്തുപോകാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെങ്കിലും ,ഇന്ന് അങ്ങനെയല്ല. ഇപ്പോള്‍ മൗന പ്രണയത്തിലൂടെയാണ് ഇവര്‍ മുന്നോട്ടുപോകുന്നത്. പിണക്കങ്ങളെല്ലാം മാറി ശിവന് അാഞ്ജലിയുടെ വീട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. ഇവിടെ നല്ല സ്വീകരണം തന്നെയാണ് സാവിത്രി ശിവന് കൊടുത്തത്.
എന്നാല്‍ ശിവന്റെ അഞ്ജലിയുടെയും ഈ ഒത്തൊരുമ്മ ജയന്തിക്ക് അത്ര പിടിക്കുന്നില്ല. ഹല്‍വയോടുള്ള അഞ്ജുവിന്റെ പ്രിയം ശിവന് നന്നായി അറിയാം. അതിനാല്‍ തന്നെ തന്റെ ഭാര്യക്ക് ഇടയ്ക്കിടെ ഹല്‍വ വാങ്ങി കൊടുക്കാറുണ്ട് ശിവന്.
ഇപ്പോള്‍ കാണിച്ച പ്രൊമോ വീഡിയോയിലും ശിവന് അഞ്ജുവിന് വേണ്ടി ഹല്‍വ വാങ്ങി കൊടുക്കുന്നതും അതും അഞ്ജു ആര്‍ത്തിയോടെ കഴിക്കുന്നതും കാണാം. എന്നാല്‍ ഇവരുടെ ഈ പ്രണയം യാഥാര്‍ത്ഥ്യം ഉള്ളത് ആണോ എന്ന് ജയന്തിക്ക് ഇപ്പോഴും സംശയമുണ്ട്. ഇതിനിടെ ഇവരെ തെറ്റിക്കാനുള്ള ചില ശ്രമങ്ങളും ജയന്തി നടത്തുന്നുണ്ട്. എത്ര കിട്ടിയാലും പടിക്കാത്ത ഒരു കഥാപാത്രമാണ് ജയന്തി. ആളുകളെ പരസ്പരം തെറ്റിക്കുക എന്നതാണ് ഈ കഥാപാത്രത്തിന്റെ മെയിന്‍ പരിപാടി.