ജീവിതത്തില്‍ വന്ന പുരുഷന്മാരെല്ലാം ഏതെങ്കിലും വിധത്തില്‍ നിരാശപ്പെടുത്തിയവരെന്ന് ബോളിവുഡ് താരം സുസ്മിത സെന്‍. മൂന്ന് തവണ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. മൂന്ന് തവണയും ദൈവം രക്ഷിക്കുകയായിരുന്നുവെന്നും സുസ്മിത സെന്‍ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
വിവാഹം വേണ്ടന്നുവയ്ക്കാന്‍ കാരണം മക്കളല്ല. അവര്‍ ഒരിക്കലും ഒരു തടസമായിട്ടില്ല. രണ്ടു കുട്ടികളും തന്റെ ജീവിതത്തില്‍ വന്ന ആളുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ്. എല്ലാവര്ക്കും തുല്യമായ സ്നേഹവും ബഹുമാനവും അവര്‍ നല്‍കിയിട്ടുണ്ട്. മൂന്ന് വിവാഹത്തില്‍ നിന്നും ദൈവം രക്ഷിച്ചതായാണ് തോന്നുന്നത്. ദൈവം തന്നെയും മക്കളെയും രക്ഷപ്പെടുത്തിയെന്നും സുസ്മിത പറഞ്ഞു.
സുസ്മിതയും മോഡല്‍ രോഹ്മാനും മൂന്നു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇരുവരും വേര്‍പിരിഞ്ഞു. സുസ്മിത സെന്നിന്റെ വിവാഹ വാര്‍ത്ത പലപ്പോഴായി പ്രചരിച്ചിരുന്നുവെങ്കിലും താരം അതിനോട് പ്രതികരിച്ചിരുന്നില്ല.