മലയാളികൾക്ക് സുപരിചിതമായ കുടുംബമാണ് സൂര്യ ഇഷാന്റേത്.സോഷ്യൽ മീഡിയയിലും സൂര്യ സജീവമാണ്.ട്രാൻസ് മെൻ ആയ ഇഷാനുമായി ആഘോഷ പൂർവമാണ് വിവാഹം നടന്നത്. രണ്ട് പേരും സന്തോഷകരമായി ഇന്ന് ജീവിക്കുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രംഗത്ത് സൂര്യക്ക് തിരക്കേറുകയാണ്. പൂർണ പിന്തുണ നൽകിക്കൊണ്ട് ഇഷാനും ഒപ്പമുണ്ട്. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സൂര്യ. കൈരളി ടിവിയോടാണ് സംസാരിക്കുന്നത്.വിവാഹം ശേഷം ഒന്നിനും പോകേണ്ടെന്ന് പറഞ്ഞ് വീട്ടിലിരുത്താമായിരുന്നു. പക്ഷെ അദ്ദേഹം എന്റെ പുതിയ കഴിവുകൾ കണ്ടുപിടിക്കുന്ന ആളാണ്. ഇന്ന് എന്റെ ഓൾ ഇൻ ഓൾ ആണ്. ഇക്കയില്ലാതെ ഒരു ദിവസം പറ്റില്ല. ഞാൻ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നു വിവാഹം. അതുവരെയുള്ള എന്റെ കൂടെ ഫേക്ക് പ്രണയങ്ങളൊക്കെ പൈസയും ശരീരവുമാണ് ചോദിച്ചത്. ഇഷാൻ മാത്രമാണ് എന്നെ കെട്ടി കുടുംബത്തിലേക്ക് കൊണ്ട് പോകണമെന്ന് പറഞ്ഞത്.
മറ്റൊന്ന്,ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമെന്ന പോലെ അന്നുണ്ടായിരുന്ന പ്രണയങ്ങൾ എന്നെ ഒരുപാട് ബാധിച്ചിരുന്നു. ഞാനെന്ന വ്യക്തിപോലും ഒരുപക്ഷെ ഇന്നുണ്ടാവില്ലായിരുന്നു. ഇന്ന് ഞാൻ ഇരിക്കുന്ന വീടടക്കം ഇക്കയുടെ തീരുമാനങ്ങളാണ്. അതെല്ലാവർക്കും പറ്റില്ല. ഞാൻ പലപ്പോഴും എന്റെ കമ്മ്യൂണിറ്റിക്ക് വേണ്ടിയാണ് ജീവിച്ചത്. ഇപ്പോൾ കുറച്ചായി എനിക്ക് വേണ്ടി ജീവിച്ച് തുടങ്ങി. അപ്പോഴാണ് എന്തെങ്കിലും ഉണ്ടാക്കണം എന്ന തോന്നൽ വന്നത്.ഭാര്യയെന്ന രീതിയിൽ ജോലി ചെയ്തില്ലെങ്കിൽ പരാതിയൊന്നുമില്ല. നിനക്ക് പറ്റിയില്ലെങ്കിൽ ഞാൻ ചെയ്യുമെന്നാണ്. അങ്ങനെയൊരു പങ്കുവെക്കൽ ഉള്ളത് കൊണ്ടാണ് ഞങ്ങളുടെ പ്രണയം ഇപ്പോഴും നിൽക്കുന്നത്. ഞങ്ങളുടെ പ്രണയം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ഞാൻ വീഡിയോകോളിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ എന്റെ കൂട്ടത്തിലുള്ളവർ പുതിയ ലൈൻ വല്ലതും ആയോ എന്ന് ചോദിക്കും. കാരണം ഞങ്ങൾ കൊഞ്ചിക്കുഴഞ്ഞാണ് സംസാരിക്കുന്നത്.