അടുത്തിടെ മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സാന്ദ്രയെ സംഘടന പുറത്താക്കിയത്. ചേട്ടന്മാരെപ്പോലെ കണ്ടിരുന്നവരിൽ നിന്ന് ദുരനുഭവമുണ്ടായതാണ് തന്നെ തളർത്തിയെന്ന് താരം പറഞ്ഞിരുന്നു.ഈ വിഷയവുമായി ഇപ്പോൾ ഇതാ മൂവി വേൾഡ് മീഡിയോട് സംസാരിക്കുകയാണ്.വാക്കുകൾ ഇതാണ്,എന്റെ പരാതി വ്യാജമല്ല. കൃത്യമായ തെളിവുകളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി പോയത്. പരാതി ബോധ്യപ്പെട്ടതുകൊണ്ടാണ് അവർ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഞങ്ങളെ പേടിച്ചിട്ടാണോ നീ ഹൈനെക്ക് ഡ്രെസ്സിട്ട് വന്നതെന്ന് ഒരു നിർമാതാവ് എന്നോട് ചോദിച്ചതാണ്. അത് പറയാനുണ്ടായ സാഹചര്യം ഇപ്പോൾ കേസിലിരിക്കുന്ന ദുരനുഭവത്തിന്റെ ഭാ ഗമായിട്ടാണ് അങ്ങനെ പറഞ്ഞത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ സ്ത്രീകൾ കുറവാണ്. കമ്മിറ്റികളിലൊന്നും സ്ത്രീകളില്ല. അതുപോലെ സെക്ഷ്വൽ ഹ രാസ്മെന്റിനെ കുറിച്ച് പരാതിപ്പെടാൻ പോയാൽ ഉടൻ ഒരു പുരുഷന് അറിയേണ്ടത് ആരാണ് ചെയ്തത് എന്ന് മാത്രമാണ്. അല്ലാതെ എന്താണ് ചെയ്തത്, പരാതിക്കാരി എന്താണ് അനുഭവിച്ചത് എന്നൊന്നും ചോദിക്കില്ല. അവർക്ക് പിന്നീട് അയാളെ കാണുമ്പോൾ ഒന്ന് കളിയാക്കണം അത്രമാത്രം. അതിന് അപ്പുറത്തേക്ക് ഒന്നും പോകുന്നില്ല. ഒന്നും നടക്കുന്നുമില്ല.ആട്ടം സിനിമയിലെ കഥാപാത്രമായ സ്ത്രീ അനുഭവിച്ചത് തന്നെയാണ് എനിക്കും സംഭവിച്ചത്. ചേട്ടന്മാരെപ്പോലെ കണ്ടിരുന്നവരിൽ നിന്നാണ് എനിക്ക് ദുരനുഭവമുണ്ടായത്. പുറത്ത് നിന്നൊരാൾ എന്നെ കുറിച്ച് സെക്ഷ്വൽ കമന്റ് പറയുമ്പോഴുള്ള എഫക്ടായിരിക്കില്ല കുടുംബത്തിലുള്ളൊരാൾ എന്നോട് അത്തരത്തിൽ പെരുമാറുമ്പോൾ എനിക്കുണ്ടാവുക.
ഒരു മിനുട്ട്സ് ഉണ്ടാക്കാൻ മാത്രം വിളിച്ച് കൂട്ടിയ കമ്മിറ്റിയായിരുന്നു. കുറച്ച് സ്ത്രീകളും സുരേഷേട്ടനും ലിസ്റ്റിനും അനിൽ തോമസും മാത്രമാണ് അന്ന് ആ മീറ്റിങിൽ പങ്കെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നിരാകരിക്കുന്ന തരത്തിലുള്ള ഒരു കത്ത് മുഖ്യമന്ത്രിക്ക് അയക്കാൻ പോകുന്നവെന്ന തരത്തിൽ അന്ന് അവിടെ വായിച്ചു. കത്ത് കേട്ടതും അയക്കരുതെന്ന് ഞാൻ പറഞ്ഞു. കാരണം അത് വൺസൈഡഡായിരുന്നു. പക്ഷെ അവർ അയച്ച് കഴിഞ്ഞിരുന്നു. അതുപോലെ ഒരു നിർമാതാവ് ഒരു സിനിമ സെറ്റിലെ പല സ്ത്രീകളെയും കേറി പിടിച്ച സംഭവമുണ്ടായിട്ടുണ്ട്. അതിൽ ഒരു സ്ത്രീ പരാതിപ്പെട്ടിരുന്നു. ഐസി കമ്മിറ്റിയിലാണ് പരാതിപ്പെട്ടത്.അവസാനം ഞാൻ സഹായിക്കണമെന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് സുരേഷേട്ടനെ വരെ വിളിച്ചു. എന്നെ സഹായിച്ചത് സുരേഷ് ഗോപി മാത്രമാണ്. ഒന്ന് രണ്ട് തിയേറ്ററുകളിൽ അദ്ദേഹം വിളിച്ച് പറഞ്ഞു. സെക്കന്റ് വീക്ക് ആയപ്പോൾ പല തിയേറ്ററിലും സിനിമയില്ലായിരുന്നു. ഏഴ് കോടി രൂപ മുടക്കിയാണ് ആ സിനിമ ചെയ്തതെന്നും ഇന്റസ്ട്രിയിൽ നിന്നും ഉണ്ടായിട്ടുള്ള അനുഭവങ്ങൾ വെളിപ്പെടുത്തി സാന്ദ്ര പറഞ്ഞു.