മോദി സർക്കാരിൻ്റെ മന്ത്രി സഭയിൽ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നു എന്ന തെറ്റായ വാർത്തയാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് സുരേഷ് ഗോപി പറഞ്ഞു.മോദി സർക്കാരിൻ്റെ മന്ത്രി സഭയിൽ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നു എന്ന തെറ്റായ വാർത്തയാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത് തീർത്തും തെറ്റാണ് ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” സുരേഷ് ഗോപി ട്വിറ്ററിൽ കുറിച്ചു.മോദി മന്ത്രിസഭയിൽ സഹമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തതിൻ്റെ അടുത്ത ദിവസം തന്നെ രാജി വെക്കുമെന്നാണ് വാർത്തകൾ വന്നത്.
മുൻകൂട്ടി നിശ്ചയിച്ച സിനികൾ പൂർത്തീകരിക്കാൻ സമയം വേണമെന്നും അതിനാൽ തന്നെ തത് സ്ഥാനത്ത് നിന്നും മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സുരേഷ് ഗോപി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തൃശൂർ എംപിയായി മികച്ചരീതിയിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ ഒന്നും ചോദിച്ചില്ല, ഈ പോസ്റ്റ് വേണ്ട എന്ന് പറഞ്ഞു. അധികം വൈകാതെ തന്നെ ആ പദവിയിൽ നിന്നും മോചിതനാകുമെന്ന് കരുതുന്നു. തൃശ്ശൂരിലെ വോട്ടർമാർക്ക് ഒരു പ്രശ്നവുമില്ല. അവർക്ക് ഇത് അറിയാം, ഒരു എംപി എന്ന നിലയിൽ ഞാൻ അവർക്ക് വേണ്ടി നല്ല ജോലി ചെയ്യും. എന്ത് വില കൊടുത്തും എൻ്റെ സിനിമകൾ ചെയ്യണം.” എംപിയായി പ്രവർത്തിക്കുകയാണ് തൻ്റെ ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു.