ഞാനൊരു മേയര്‍ അല്ല ഒരു എംപിയാണ് ; പോലീസുകാരനെ കൊണ്ട് സല്യൂട്ട് അടുപ്പിച്ച് സുരേഷ് ഗോപി

പോലീസുകാരനെ കൊണ്ട് സല്യൂട്ട് അടുപ്പിച്ച സുരേഷ് ഗോപിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നതോടെ വലിയ വിവാദമായിരിക്കുകയാണ് സംഭവം. സുരേഷ് ഗോപി പരസ്യമായാണ് പോലീസുകാരനോട് സല്യൂട്ട് അടിക്കാന്‍ ആവശ്യപ്പെട്ടത്. കേട്ടപാടെ പോലീസുകരന്‍ സല്യൂട്ട് കൊടുക്കുകയും ചെയ്തു. താന്‍ ഒരു മേയര്‍ അല്ലെന്നും എംപി ആണെന്നും പറഞ്ഞായിരുന്നു സല്യൂട്ട് അടുപ്പിച്ചത്. സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ .. ഞാനൊരു മേയര്‍ അല്ല ഒരു എംപിയാണ് ഒരു സല്യൂട്ട് ഒക്കെ ആവാം ആ ശീലം ഒന്നും മറക്കരുത് എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇത് വീഡിയോയില്‍ നിന്നും വ്യക്തമാണ്.


കൈലി അഴിച്ച് അതില്‍ ആളെ കിടത്തി മുളയില്‍ െകട്ടികാെണ്ടുപോയ ആദിവാസികള്‍ക്ക് 47 ലക്ഷം രൂപ മുടക്കി റോഡ് പണിഞ്ഞുകാെടുത്തിട്ട് അതിന്റെ ഉദ്ഘാടനം കൂടി കഴിഞ്ഞിട്ടാണ് ഞാന്‍ വരുന്നത്’. പോലീസുകാരനോട് സുരേഷ്‌ഗോപി പറഞ്ഞു. ഒല്ലൂരിലെ എസ്‌ഐ സല്യൂട്ട് ചോദിച്ചതോടെ െകാടുക്കുകയും ചെയ്തു.


സംഭവം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. സംഭവസ്ഥലത്ത് നിരവധി ആളുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെയാണ് പ്രതികരണം അറിയിച്ച് ജനങ്ങള്‍ എത്തിയത്. ഇതിനെ അനുകൂലിച്ചും അതുപോലെ പ്രതികൂലിച്ചും ഉള്ള അഭിപ്രായങ്ങളാണ് ഉയരുന്നത് . നേരത്തെയും സുരേഷ് ഗോപി ഇത്തരം വിവാദത്തില്‍ പ്പെട്ടിരുന്നു.