കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആണ് ടോവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മിന്നൽ മുരളി എന്ന ചിത്രം പ്രദർശനം ആരംഭിച്ചത്. നെറ്റ്ഫ്ലിക്സ് വഴി ആയിരുന്നു സിനിമയുടെ റിലീസ്. ഇതുവരെ ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിൽ ഉള്ള പ്രമോഷൻ ആയിരുന്നു മിന്നൽ മുരളി എന്ന ചിത്രത്തിനുവേണ്ടി നെറ്റ്ഫ്ലിക്സ് ഒരുക്കിയത്. സോഫിയ പോൾ ആണ് ചിത്രം നിർമ്മിച്ചത്. ബേസിൽ ജോസഫ് ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചത്. ഇപ്പോൾ സുരാജ് വെഞ്ഞാറമൂട് പങ്കുവെച്ച ഒരു ഫോട്ടോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ടോവിനോ തോമസ് ഒരു ചിത്രം പങ്കു വെച്ചിരുന്നു. പറക്കുന്ന പോസിലുള്ള ചിത്രമായിരുന്നു ടോവിനോ പങ്കുവെച്ചത്. മിന്നൽ മുരളി പുതിയ ചലഞ്ചുകൾക്ക് തയ്യാറെടുക്കുന്നു എന്ന ക്യാപ്ഷൻ ആയിരുന്നു താരം ചിത്രത്തിനു താഴെ നൽകിയത്. മിന്നൽ മുരളി സിനിമയ്ക്ക് രണ്ടാംഭാഗം വരാൻ പോവുകയാണ് എന്ന സൂചനയാണ് ഇത് എന്ന തരത്തിൽ അഭ്യൂഹങ്ങളും വരുന്നു. ഇപ്പോൾ ഇത് ഒരു ചലഞ്ച് ആക്കി ഏറ്റെടുത്തിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. മിന്നൽ മുരളിയെ പോലെ തന്നെ പറക്കുവാനുള്ള പരിശ്രമത്തിലാണ് സുരാജ് വെഞ്ഞാറമൂട്. താരം തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാം വഴി പുറത്തുവിട്ടത്.
നിങ്ങൾക്കും ഇതുപോലെ പറക്കണോ? അതിന് ഒരു വഴിയുണ്ട്. ആദ്യം പുഷ്അപ് എടുക്കുന്ന പൊസിഷനിൽ നൽകുക. എന്നിട്ട് സ്വയം ബോഡി മുകളിലേക്ക് എറിയുക. ഈ സമയം കൊണ്ട് ഒരു കൈ മുഷ്ടിചുരുട്ടി മുന്നിലേക്ക് നീട്ടി പിടിക്കുക. രണ്ടാമത്തെ കൈ ഇടുപ്പിന് ഭാഗത്തേക്ക് കൊണ്ടുപോവുക. അതായത് നമ്മുടെ സൂപ്പർമാൻ ഒക്കെ ചെയ്യുന്നതുപോലെ. പക്ഷേ ഇത് അത്ര എളുപ്പമല്ല കേട്ടോ. ദിവസങ്ങളുടെ, ഒരുപക്ഷേ മാസങ്ങളുടെ കഠിനാധ്വാനം വേണ്ടിവരും. അതല്ലെങ്കിൽ രണ്ടാമത് ഒരു സൂത്രപ്പണി ഉണ്ട്.
ഫോട്ടോഷോപ്പ്. ഫോട്ടോഷോപ്പ് ഉണ്ടെങ്കിൽ നിങ്ങൾക്ക് സൂപ്പർമാൻ അല്ല ബാറ്റ്മാൻ വരെ ആകാം. എന്തായാലും സുരാജ് വെഞ്ഞാറമൂട് ഇപ്പോൾ പങ്കുവെച്ച് ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തത് ഒന്നുമല്ല എന്ന് ഉറപ്പാണ്. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇനിയും ഇതുപോലെ നിറയെ താരങ്ങൾ മുന്നിൽ മുരളി ചാലഞ്ച് ഏറ്റെടുത്തുകൊണ്ട് രംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
View this post on Instagram