
വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നാടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി കഥാപാത്രങ്ങള്‍ മാത്രമല്ല മറ്റു വേഷങ്ങളും തനിക്ക് ചേരുമെന്ന് ഈ നടന്‍ തെളിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ ബനാറസ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് നടന്ന ഒരു രസകരമായ സംഭവത്തെ കുറിച്ചാണ് സ്വരാജ് പറയുന്നത്. താന്‍ ആദ്യമായി വാരാണസയില്‍ പോയത് ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നു. കാവ്യ മാധവന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു ഞാന്‍ സെറ്റില്‍ എത്തിയത്.
എന്നാല്‍ ഞാന്‍ സമ്മാനം ഒന്നും കൊണ്ടുപോയിരുന്നില്ല. അയ്യോ ചേട്ടാ പോവല്ലെ ഇപ്പോള്‍ കേക്ക് കട്ടിംഗ് ആണെന്ന് കാവ്യ എന്നോട് പറഞ്ഞിരുന്നു. എന്തെങ്കിലും ഒരു സമ്മാനം കൊടുക്കണമല്ലോ എന്ന് ആലോചിച്ചപ്പോഴാണ് ആ സാധനം ഓര്‍മ്മ വന്നത്. സുരേഷ് കൃഷ്ണയുടെ റൂമിലേക്ക് പോയപ്പോള്‍ ആണ് അവിടെ ഡംബല്‍ ഇരിക്കുന്നത് കണ്ടത്.
അങ്ങനെ അത് എടുത്ത് പൊതിഞ്ഞു കൊടുത്തു. പരിപാടിയെല്ലാം കഴിഞ്ഞ് കാവ്യയുടെ അച്ഛനായിരുന്നു അത് നാലാമത്തെ നിലയിലേക്ക് ചുമന്ന് കൊണ്ടുപോയത്. മാധവന്‍ ചേട്ടന്‍ ആണല്ലോ അത് ചുമന്നത് എന്ന സങ്കടത്തില്‍ ആയിരുന്നു ഞാന്‍.
സുരേഷ് കൃഷ്ണ രാവിലെ നോക്കുമ്പോള്‍ ഡംബല്‍ കാണുന്നില്ല. സുരാജെ നീ അത് എവിടെ കൊണ്ട് പോയി എന്ന് ചോദിച്ചപ്പോള്‍ കാവ്യ എടുത്തു കൊണ്ട് പോകുന്നത് കണ്ടു എന്ന് പറഞ്ഞു. ഇത് വേണ്ടായിരുന്നു എന്നായിരുന്നു ഇതറിഞ്ഞപ്പോള്‍ കാവ്യ എന്നോട് പറഞ്ഞത് സുരാജ് പറഞ്ഞു.