നിങ്ങളുടെ സാമൂഹിക പ്രവര്‍ത്തനം, രാജ്യത്തോടുള്ള സ്‌നേഹം, അവ നിങ്ങളുടെ പേരില്‍ തന്നെ ഞാനും തുടരുന്നു; സുമലത

ഒരു കാലത്ത് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് സുമലത. പിന്നീട് രാഷ്രീയത്തിലേക്കും ആ താരം ഇറങ്ങുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം അംബരീഷിനെയാണ് സുമലത വിവാഹം കഴിച്ചത്. എന്നാല്‍ ഒന്നിച്ച് ജീവിച്ച് കൊതി തീരും മുമ്പെ അദ്ദേഹത്തെ ദൈവം വിളിച്ചു. അംബരീഷിന്റെ മരണം പ്രിയപ്പെട്ടവരെയെല്ലാം ഏറെ വേദനിപ്പിച്ചു.

ഇപ്പോഴിതാ പ്രിയതമന്റെ ചരമദിനത്തില്‍ ഹൃദയസ്പര്‍ശിയായ പോസ്റ്റുമായെത്തിയിരിക്കുകയാണ് സുമലത. ഒരു അഭിനേതാവെന്ന നിലയില്‍, ജീവിതപങ്കാളിയെന്ന നിലയില്‍ നിങ്ങള്‍ സ്വീകരിച്ച ചുവടുകള്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. നിങ്ങളുടെ ദേഷ്യവും ആവേശവും നല്ലതാണ്. ശാരീരികമായി ഞങ്ങളോടൊപ്പമില്ലെങ്കിലും ഓര്‍മ്മയില്‍ എപ്പോഴും നിങ്ങള്‍ എന്നോടൊപ്പമുണ്ട്.

നിങ്ങളുടെ സ്വപ്നം, നിങ്ങളുടെ സാമൂഹിക പ്രവര്‍ത്തനം, രാജ്യത്തോടുള്ള നിങ്ങളുടെ സ്‌നേഹം, അവ നിങ്ങളുടെ പേരില്‍ തന്നെ ഞാനും തുടരുന്നു. അകമ്പടിയില്ലാത്ത ജീവിതം എക്കാലവും ജീവനുള്ളതാണ്. നിങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ ആദരാഞ്ജലികള്‍. ‘അംബി അനശ്വരനാണ് എന്നുമായിരുന്നു സുമലത കുറിച്ചത്. മിസ്സ് യൂ അംബി സാര്‍ എന്നായിരുന്നു ആരാധകര്‍ കുറിച്ചത്.

സിനിമയിലും രാഷ്ട്രീയത്തിലും സജീവമായിരുന്ന വ്യക്തിയാണ് അംബരീഷ് . പുട്ടണ്ണ കനഗലിന്റെ ദേശീയ അവാര്‍ഡു ചിത്രമായ നാഗരഹാവുവിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം, കന്നഡ ചലച്ചിത്രങ്ങളിലെ അത്യന്തം വൈരുദ്ധ്യത്മകമായ സഹ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്.