സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് പരിചിതമാണ് ലിജിയും സുജിത്തും. പ്രണയിച്ച് വിവാഹിതരായ ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു അരങ്ങേറിയത്. ചെറിയൊരു തലവേദനയില്‍ തുടങ്ങിയ അസുഖം ലിജിയെ നഷ്ടപ്പെടുമെന്ന അവസ്ഥയിലേക്ക് വരെ പോയിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ലിജി ജീവിതത്തിലേക്ക് തിരികെ എത്തിയത്. മൂക്കിലൂടെ ഇട്ട പൈപ്പിലൂടെ ആയിരുന്നു ഭക്ഷണം വരെ കഴിച്ചിരുന്നത്. ഇപ്പോൾ സുജിത്തിന്റെ സ്നേഹവും പരിചരണവും കൊണ്ട് ലിജി പതിയെ ജീവിതത്തിലേക്ക് തിരികെ വന്ന് തുടങ്ങി. ലിജി അസുഖ ബാധിതയായശേഷമാണ് അവളുടെ സന്തോഷത്തിനായി സുജിത്ത് യുട്യൂബ് ചാനൽ തുടങ്ങിയത്.ഇരുവർക്കുംഎതിരെ നടന്ന വിമർശനത്തിനു കഴിഞ്ഞദവിസം പോസ്റ്റുമായി സുജിത് വന്നിരുന്നു.വാക്കുകൾ ഇതാണ്,
തോൽവിയുടെ പടുകുഴയിൽ നിന്നും കയറിവന്നതാ. അതുകൊണ്ട് യൂട്യൂബ്യും ഫേസ്ബുക്കും ക്യാഷ് ഉണ്ടാക്കാൻ ആണ് ചെയ്യുന്നത് എന്ന് പറയുന്ന ചിലരൊടെങ്കിലും പറയുവാ. തത്കാലം ഇതാണൊരു ആശ്രയം. കാരണവന്മാർ ഒന്നും ഉണ്ടാക്കി കൂട്ടിവച്ചിട്ടില്ല ,കയ്യിലുള്ളതെല്ലാം തീർന്ന അവസ്ഥയിലുമാണ് ഹോസ്പിറ്റലുകാർ വെറുതെ ട്രീറ്റ്മെന്റും തരില്ല. എല്ലാവരെയും പോലെ ഞങ്ങൾക്കും ജീവിതത്തിലേക്കു തിരിച്ചു വരണം. അതിനായ് കഴിഞ്ഞ 3 വർഷമായി പൊരുതുകയാണ്. അതുകൊണ്ട് ഇനി തോൽക്കാനും മനസ്സില്ല. എല്ലാം വരുന്നിടത്തു വച്ചു കാണാം എന്ന പ്രതീക്ഷയിൽ . .. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലന്നല്ലേ പറയാറ്- സുജിത് കുറിച്ചു