സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സുജാത എന്ന ഒരു സ്ത്രീയുടെ വീഡിയോ ആണ് ഉരുൾപൊട്ടലിൽ നിന്നും അതിസാഹസികമായ രക്ഷപ്പെട്ട് തുടർന്ന് ആന കൂട്ടത്തിൽ ഇടയിൽ പെട്ടുപോയ സുജാതയുടെ ആ ഒരു ചെറിയ കഥയാണ് സോഷ്യൽ മീഡിയ വലിയ രീതിയിൽ ചർച്ച ചെയ്യുന്നത്.പിന്തിരിഞ്ഞോടിയാൽ മലവെള്ളവും മുന്നോട്ടുനീങ്ങിയാൽ ആനയുടെ ആക്രമണവും എന്ന ഭീതിയിൽ അവർ കൊടുംമഴയത്തു കാപ്പിക്കാടിനു നടുവിൽ 2 മണിക്കൂറോളം കുത്തിയിരുന്നു.
രണ്ടാമത്തെ പൊട്ടല്‍ ഉണ്ടായപ്പോള്‍ എല്ലാവരും കാട്ടിലൂടെ പേടിച്ച് ഓടി. എത്തിപ്പെട്ടതാണെങ്കിൽ കാട്ടാനക്കൂട്ടത്തിനു മുൻപിൽ. രക്ഷപ്പെടാന്‍ വേണ്ടി എല്ലാവരും മിണ്ടാതെ നിന്നു. ആന പോലും ഞങ്ങളെ കണ്ട് കണ്ണീര്‍ ഒലിപ്പിച്ച് മാറിപ്പോയെ’ന്ന് ദുരിതത്തെ അതിജീവിച്ച സുജാത പറഞ്ഞു. രണ്ട് മണിക്ക് കാടുകയറിയിട്ട് രാവിലെയാണ് തങ്ങളെ കൊണ്ടുപോകാന്‍ ജീപ്പ് എത്തിയത്. അതുവരെ എല്ലാവരും പേടിച്ച് കാട്ടില്‍ ഇരിക്കുകയായിരുന്നു. കാട്ടില്‍ തങ്ങള്‍ക്കൊപ്പം ആകെ 50 പേര്‍ ഉണ്ടായിരുന്നെന്നും സുജാത പറഞ്ഞു. നിലവില്‍ സുജാതയും കുടുംബവും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഉള്ളത്.
സുജാതയും മകൻ ഗിഗീഷ്, ഭാര്യ സുജിത, മകൻ സൂരജ് എന്നിവരും ഉൾപ്പെടെ 5 പേരാണു വീട്ടിലുണ്ടായിരുന്നത്. മലവെള്ളം വീട്ടിനുള്ളിലേക്കു ഇരച്ചെത്തിയപ്പോഴാണ് ഉണർന്നത്. ഗിഗീഷ് ഓരോരുത്തരെയായി വെള്ളത്തിലൂടെ വലിച്ചു കരകയറ്റി.
മരം വന്നിടിച്ചു ഗിഗീഷിനു തലയ്ക്കു മുറിവേൽക്കുകയും ചെയ്തു. എന്നിട്ടും പതറാതെ എല്ലാവരെയും കരയിലെത്തിച്ച ശേഷം കാപ്പിക്കാടിനു നടുവിലൂടെ ടോർച്ചിന്റെ പ്രകാശത്തിൽ റോഡ് ലക്ഷ്യമാക്കി നീങ്ങുമ്പോഴാണു കാട്ടാനക്കൂട്ടത്തിനു മുന്നിൽപെട്ടത്. ഓടരുതെന്നും നിശ്ശബ്ദരായി ഇരിക്കാനും ഗിഗീഷ് കൂടെയുള്ളവർക്കു നിർദേശം നൽകി.