ഈ അടുത്താണ് സുബി സുരേഷ് വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി നില്ക്കുന്ന ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കല്യാണ പുടവയും ആഭരണങ്ങളും മുല്ലപ്പൂ എല്ലാം ചൂടി , വിവാഹ വേഷത്തിലാണ് താരം എത്തിയത്. സുബിക്ക് അരികിലായി വെള്ള ഷര്‍ട്ട് ധരിച്ചിരിക്കുന്ന ഒരു പുരുഷനും ഉണ്ട്.
ആ വ്യക്തിയുടെ തോളില്‍ കൈവെച്ച് നില്ക്കുന്ന ചിത്രങ്ങളാണ് സുബി പോസ്റ്റ് ചെയ്തത്. എന്നാല്‍ ആളുടെ മുഖം വ്യക്തമല്ല. ആ ദിവസത്തിനായി കാത്തുനില്ക്കുന്നു എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ വിവാഹത്തെക്കുറിച്ച് ഒന്നും തന്നെ സുബി പറഞ്ഞിട്ടില്ല. ഇനി അരികില്‍ നില്‍ക്കുന്നത് ഒരു പുരുഷന് തന്നെ ആണോ എന്നതിലും ഉറപ്പില്ല. പിന്നാലെ സുബിയ്ക്ക് വിവാഹം ആയി എന്നു തുടങ്ങിയ നിരവധി വാര്‍ത്തകളും പുറത്തുവന്നു.
ഇപ്പോഴിതാ തന്റെ ബ്രൈഡല്‍ മേക്കപ്പിന്റെ കാരണം ഭാഗികമായി പറഞ്ഞ് രംഗത്ത് എത്തിയിരിയ്ക്കുകയാണ് സുബി സുരേഷ്. എന്നാല്‍ സസ്പെന്‍സ് ഇപ്പോഴും ബാക്കിയാണ്.
ഡി ആന്റ് എ എന്ന ബ്യൂട്ടി സ്റ്റുഡിയോ തേടി പോകുന്ന സാധാരണ ഒരു വ്ളോഗ് പെലെയാണ് സുബി യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവച്ചത്. ആദ്യമായി മേക്കോവര്‍ ചെയ്യാന്‍ പോകുന്നു എന്ന രീതിയിലാണ് തുടക്കത്തില്‍ വീഡിയോ മുന്നോട്ട് പോകുന്നത്. എന്നാല്‍ ബ്രോഷറില്‍ ബ്രൈഡല്‍ മേക്കപ്പ് കണ്ടതോടെ അത് ചെയ്യാം എന്ന് സുബി പറയുന്നു. അങ്ങനെ ഒരു സിംപിള്‍ ആന്റ് ബ്യൂഡിഫുള് ബ്രൈഡ് ആയി സുബി മാറി. എന്തായാലും താരം വീഡിയോയില്‍ ‘വെറുതേ ഇങ്ങനെ ഒരു കാര്യത്തിന് ഞാന്‍ ഇറങ്ങി തിരിയ്ക്കുമോ, ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്, അത് അടുത്ത വീഡിയോയില്‍ പറയാം എന്നു കൂടി സുബി പറഞ്ഞപ്പോള്‍ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ ഒരു ചോദ്യമാണ് വിവാഹം എന്നാണ് എന്നത്. പ്രത്യേകിച്ച് സെലിബ്രിറ്റികള്‍ എല്ലാം ഇതേ ചോദ്യം നിരന്തരം നേരിടേണ്ടി വരാറുണ്ട്. അത്തരം ചോദ്യങ്ങള്‍ ഒരുപാട് ഫേയ്സ് ചെയ്ത ആളാണ് സുബി സുരേഷ്.