
സുബി സുരേഷിന്റെ മരണവാര്‍ത്ത പലര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇപ്പോഴിതാ സുബിയുടെ അഭിമുഖങ്ങളും വീഡിയോകളും എല്ലാം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഇതില്‍ സുബിയുടെ വാക്കുകളും ഏറെ വേദനിപ്പിക്കുന്നത് തന്നെ. പല വീഡിയോയിലും തന്റെ മരണത്തെക്കുറിച്ച് പോലും സുബി പറഞ്ഞിരുന്നു. താന്‍ കൃത്യമായി ഭക്ഷണം കഴിക്കാത്തതിനെക്കുറിച്ച് മരുന്ന് കഴിക്കാത്തതിനെക്കുറിച്ചും എല്ലാം സുബി സംസാരിച്ചിട്ടുണ്ട്.
ആഗ്രഹം കൊണ്ടല്ല സുബി ഈ മേഖലയിലേക്ക് കടന്നുവന്നത്. ഇഷ്ടപ്പെട്ടത് മറ്റൊരു ഫീല്‍ഡ് തന്നെയായിരുന്നു. ആര്‍മി ഓഫീസര്‍ ആവണം എന്നത് സുബിയുടെ വലിയൊരു ആഗ്രഹം തന്നെയായിരുന്നു. ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് സുബി പറഞ്ഞിരുന്നു. നമ്മളൊന്നും പിന്നെ തിരിഞ്ഞ് നോക്കേണ്ട കാര്യമില്ല. നമ്മള്‍ തട്ടിപ്പോയാല്‍ പോലും വീട്ടുകാര്‍ക്ക് പ്രയോജനമേയുള്ളൂയെന്നായിരുന്നു സുബി റിമിയോട് പറഞ്ഞത്.
നിങ്ങള്‍ മരിച്ചതിന് ശേഷം നിങ്ങളുടെ കുടുംബത്തിന് കിട്ടുമെന്ന് ഇന്‍ഷുറന്‍സുകാര്‍ വന്ന് പറയുമല്ലോ, അത് സഹിക്കാന്‍ പറ്റില്ല. അങ്ങനെയൊരു പൈസ കുടുംബത്തിന് വേണ്ടെന്ന് തോന്നിപ്പോവും. അവരത് ഉപയോഗിക്കുകയാണോ, ദുരുപയോഗം ചെയ്യുകയാണോ എന്നൊന്നും നമുക്കറിയില്ലല്ലോ എന്നായിരുന്നു റിമി പറഞ്ഞത്. അങ്ങനെ പോലും ഒരു ഉപകാരം ചെയ്യരുതെന്നായിരുന്നു റിമിയോട് സുബി പറഞ്ഞത്.
ഇതേക്കുറിച്ചുള്ള സുബിയുടെ അഭിപ്രായവും റിമി ചോദിച്ചിരുന്നു. ഞാന്‍ ഇന്‍ഷുറന്‍സൊക്കെ എടുത്തിട്ടുണ്ട്. നമ്മള്‍ പോയാലും വീട്ടുകാര്‍ക്കൊരു ഉപകാരം കിട്ടിക്കോട്ടെ. അവിടെയിരുന്ന് നമുക്കത് കാണാന്‍ പറ്റുമെന്നേയെന്നായിരുന്നു സുബി പറഞ്ഞത്.