മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് അമ്മ അറിയാതെ. ഏഷ്യാനെറ്റിൽ വൈകിട്ട് 7:30ന് ആണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സീരിയലുകളിൽ ഒന്നാണ് അമ്മയറിയാതെ. മാസങ്ങളായി റേറ്റിംഗ് ചാർട്ടിൽ ആദ്യ അഞ്ചൽ തന്നെ ഈ സീരിയൽ ഉണ്ട്.
അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് സീരിയൽ പറയുന്നത്. അവിചാരിതമായി വേർപിരിയെണ്ടി വന്നവർ പിന്നീട് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം വീണ്ടും ഒന്നിക്കുകയായിരുന്നു. ആദ്യം അമ്മയോട് പ്രതികാരം ചെയ്യാൻ നടന്ന മകളുടെ കഥയായിരുന്നു സീരിയൽ പറഞ്ഞത്. പിന്നീട് സത്യാവസ്ഥ മനസ്സിലാക്കി അമ്മയെ സ്നേഹിക്കാൻ തുടങ്ങിയ മകളുടെ കഥയും.
ശ്രീതു കൃഷ്ണൻ എന്ന താരമാണ് മകളുടെ വേഷത്തിലെത്തുന്നത്. അലീന ടീച്ചർ എന്നാണ് ഈ കഥാപാത്രത്തിൻറെ പേര്. തമിഴ്നാട് സ്വദേശിയാണ് ശ്രീതു എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് ഞെട്ടൽ ആയിരിക്കും. കാരണം അത്രയ്ക്കും മലയാളി സൗന്ദര്യം ആണ് താരത്തിന് ഉള്ളത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം.
ശ്രീതു തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകം വൈറൽ ആവാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആനപ്പുറത്ത് കയറിയിട്ടാണ് ഈ മൂന്നു ചിത്രങ്ങളും താരം പകർത്തിയത്. എന്നാൽ ഒറിജിനൽ ആന അല്ല എന്ന് മാത്രം. രസകരമായ ഒരുപാട് കമൻറുകൾ ആണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.