ആ സിനിമയിൽ നായകനായി ആദ്യം തീരുമാനിച്ചത് മോഹൻലാലിനെ, മോഹൻലാലിനെ മാറ്റി ശ്രീനിവാസനെ വയ്ക്കുവാൻ പറഞ്ഞത് ഇന്നസെൻ്റ്, ഇങ്ങനെ പറയാനുള്ള കാരണം ഇതാണ്

മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് സത്യൻ അന്തിക്കാട്. ശ്രീനിവാസൻ തിരക്കഥയെഴുതിയ നിരവധി സിനിമകൾ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പർ ആക്കി മാറ്റിയിട്ടുണ്ട്. മോഹൻലാൽ – ശ്രീനിവാസൻ കോംബോ മലയാളത്തിൽ ഏറെ ആഘോഷിക്കപ്പെടുന്ന ഒന്നാണ്. ഇപ്പോൾ മറ്റൊരു സൂപ്പർഹിറ്റ് സിനിമയ്ക്ക് പിന്നിലുള്ള അറിയാത്ത കഥയാണ് ശ്രീനിവാസൻ വെളിപ്പെടുത്തുന്നത്. കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് സത്യൻഅന്തിക്കാട് ഈ കാര്യം തുറന്നു പറയുന്നത്.

രഘുനാഥ് പലേരി എഴുതിയ തിരക്കഥയായിരുന്നു പൊന്മുട്ടയിടുന്ന താറാവ്. അദ്ദേഹത്തിനു തന്നെ സിനിമ സംവിധാനം ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാൽ പല കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി. ഈ സിനിമയിലെ തട്ടാൻ ആയി ആദ്യം തീരുമാനിച്ചത് മോഹൻലാലിനെ ആയിരുന്നു. ഗൾഫിൽ നിന്നും വരുന്ന കഥാപാത്രമായിട്ടായിരുന്നു ശ്രീനിവാസനെ ആദ്യം തീരുമാനിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഈ സിനിമ നടക്കാതെ പോയി. പിന്നീട് വർഷങ്ങൾക്കുശേഷം ആയിരുന്നു ഈ തിരക്കഥയിൽ സത്യൻ അന്തിക്കാട് താൽപര്യം പ്രകടിപ്പിക്കുന്നത്.

സത്യൻ അന്തിക്കാട് ഈ സിനിമ എടുക്കുവാൻ തീരുമാനിച്ചപ്പോഴും നായകനായി ആദ്യം തീരുമാനിച്ചത് മോഹൻലാലിനെ ആയിരുന്നു. എന്നാൽ ഈ തിരക്കഥ കേട്ട ഇന്നസെൻറ് ആണ് മറിച്ച് ഒരു അഭിപ്രായം പറഞ്ഞത്. ഒരുപക്ഷേ മോഹൻലാൽ ഈ സിനിമ ചെയ്യുകയാണെങ്കിൽ അതിൽ ഒരു അമിത പ്രതീക്ഷ പ്രേക്ഷകർക്ക് ഉണ്ടാവും. മോഹൻലാൽ അന്നത്തെ കാലത്ത് ചെയ്തിരുന്ന സിനിമകളെല്ലാം അങ്ങനെ ആയിരുന്നു. അതുകൊണ്ട് ഈ കഥാപാത്രത്തെ ശ്രീനിവാസൻ അവതരിപ്പിക്കുന്നതാണ് നല്ലത്. ഒടുവിൽ അങ്ങനെ സംഭവിക്കുകയും ചെയ്തു. ചിത്രം മലയാളത്തിലെ എക്കാലത്തേയും മികച്ച ക്ലാസ്സിക്കുകളിൽ ഒന്നായി ഇപ്പോഴും നിലനിൽക്കുന്നു.

പൊൻമുട്ടയിടുന്ന തട്ടാൻ എന്നായിരുന്നു ഈ സിനിമയ്ക്ക് വേണ്ടി ആദ്യം തീരുമാനിച്ചിരുന്ന പേര്. എന്നാൽ തട്ടാൻ വിഭാഗത്തിൽ നിന്നും വലിയ പ്രതിഷേധങ്ങൾ വന്നതിനുശേഷം ആയിരുന്നു പേര് മാറ്റുവാൻ ഇവർ നിർബന്ധിതരായത്. പാലക്കാട് തൃത്താല ഭാഗത്ത് ആയിരുന്നു സിനിമയുടെ ഷൂട്ടിങ് നടന്നത്. ഈ സിനിമയിലെ ലൊക്കേഷനുകളും കഥാപാത്രങ്ങളുമെല്ലാം ഇപ്പോഴും അനശ്വരമാണ്.