ബോളിവുഡിന്റെ പ്രിയ നടി ശ്രീദേവി അന്തരിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവാന്‍ പോവുകയാണ്. 2018 ഫെബ്രുവരി 24 നായിരുന്നു ദുബായിലെ ഹോട്ടലില്‍ വെച്ച് നടി മരിക്കുന്നത്. ഈ മരണത്തിന്റെ പേരില്‍ പല ദൂരുഹതകളും വന്നിരുന്നു. ഇപ്പോഴിതാ ശ്രീദേവിയുടെ ജീവിതകഥ ആസ്പദമാക്കി സത്യാര്ഥ് നായക് എഴുതിയ പുസ്തകം
ചര്‍ച്ചയാവുകയാണ്. ശ്രീദേവിയ്ക്ക് ഇടയ്ക്കിടെ രക്തസമ്മര്‍ദ്ധം കുറയുന്നതിനെ തുടര്‍ന്ന് ബോധക്ഷയം ഉണ്ടാകാറുണ്ടായിരുന്നു. ശ്രീദേവിയുടെ സഹപ്രവര്‍ത്തകര്‍ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും സത്യാര്ഥ് പറയുന്നു. അഭിനയിച്ച് കൊണ്ടിരിക്കുന്ന കാലത്ത് പലപ്പോഴും ശ്രീദേവി കുഴഞ്ഞ് വീണിട്ടുണ്ടെന്നാണ് സംവിധായകന് പങ്കശ് പരാശറും നടന് നാഗാര്‍ജുനയും എന്നോട് പറഞ്ഞിട്ടുണ്ട്.
രക്തസമ്മര്‍ദ്ധം കുറയുന്നതാണ് അതിന് കാരണം. അവര്‍ സിനിമാ സെറ്റിലും ശുചിമുറിയിലും സമാനമായി വീണിട്ടുണ്ട്. ശ്രീദേവിയുടെ അനന്തിരവള്‍ മഹേശ്വരി ഒരിക്കല്‍ പറഞ്ഞു, കുഴഞ്ഞ് വീണ് മൂക്കില്‍ നിന്ന് വായില്‍ നിന്നുമെല്ലാം രക്തം ഒഴുകുന്ന അവസ്ഥയില്‍ ഒരിക്കല്‍ ശ്രീദേവിയെ ശുചിമുറിയില്‍ നിന്നും കണ്ടിട്ടുണ്ടെന്ന്. നടക്കുന്നതിനിടയില്‍ പെട്ടെന്ന് ബോധക്ഷയം വന്ന് വീഴുന്നതും പതിവായിരുന്നു.