2020ല്‍ ലോകം അവസാനിക്കുമെന്ന് പറഞ്ഞപ്പോള്‍ ഫുഡ് കഴിക്കാതെ മരിക്കേണ്ടി വരുമല്ലോ എന്ന് ഭയന്ന് ഞാന്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങി; തടി വച്ചതിനെ കുറിച്ച് സൂരജ് സണ്‍ പറയുന്നു

കൊച്ചി: മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്.

പരമ്പരയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയില്‍ താരം പിന്മാറിയെങ്കിലും കരിയറില്‍ മറ്റൊരു ചുവട് വെയ്പ്പ് നടത്തിയിരിക്കുകയാണ് താരം. സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം.

താരത്തിന്റെ ചിത്രം അണിയറയില്‍ പുരോഗമിക്കുകയാണ്. അഭിനയ തിരക്കിനിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇതിലൂടെ തന്റെ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിത താരം പങ്കുവച്ചിരിക്കുന്ന പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ശരീര ഭാരം കൂടിയതിനെ കുറിച്ചാണ് സൂരജ് സണ്‍ പറയുന്നത്. 2020ല്‍ എടുത്ത ഒരു ചിത്രം പങ്കുവെച്ചാണ് താരം ഇക്കാര്യം പറഞ്ഞത്.

താരത്തിന്റെ പോസ്റ്റിങ്ങനെ-

2020)അയ്യോ സൂരജ് ഇപ്പോ വല്ലാണ്ട് തടിച്ചു പോയി .. എന്ന് പറയാറില്ലേ ??എന്നാല്‍ കേട്ടോ… വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും….??…

പക്ഷേ ഇപ്പോള്‍ ചക്ക മാത്രമേ കായ്ക്കുന്നുള്ളൂ ??ആദ്യം എനിക്ക് എന്നോട് പ്രണയമായിരുന്നു. ഇപ്പൊ എനിക്ക് ഫുഡിനോട് പ്രണയമാണ് ??

2020 ലോകം അവസാനിക്കുമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഫുഡ് കഴിക്കാതെ മരിക്കേണ്ടി വരുമല്ലോ എന്ന് ഭയന്ന് ഞാന്‍ ഇഷ്ടമുള്ള ഫുഡ് ആവശ്യത്തില്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങി ?? ലോകം അവസാനിച്ചില്ല … ?? അതുപോലെ എന്റെ ഭക്ഷണം തീറ്റയും അവസാനിച്ചില്ല ??

പക്ഷേ….ലോകം അവസാനിച്ചാലും ഇല്ലെങ്കിലും, ഞാന്‍ അവസാനിക്കാതെ നോക്കണം. എനിക്കിപ്പോള്‍ എന്നോട് പ്രണയമാണ്. എന്നുവെച്ചാല്‍…
ഞാന്‍ യജ്ഞം തുടങ്ങേണ്ടിയിരിക്കുന്നു

 

View this post on Instagram

 

A post shared by Sooraj Sun (@soorajsun_official)