ഗുരുവായൂരപ്പാ നിന്‍ മുന്‍പില്‍; ഉണ്ണിക്കണ്ണന് മുന്‍പില്‍ വെച്ച് മകളുടെ ചോറൂണ് നടത്തിയ സന്തോഷം പങ്കുവെച്ച് സോനു

ഏഷ്യാനെറ്റില്‍ വാല്‍ക്കണ്ണാടി പരിപാടി അവതരിപ്പിക്കാന്‍ എത്തിയ സോനും സതീഷ് പിന്നീട് സീരിയല്‍ രംഗത്ത് തിരക്കുള്ള ഒരു നടിയായി മാറുകയായിരുന്നു. തുടര്‍ന്ന് സീരിയല്‍ സ്ത്രീധനത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. സ്ത്രീധനത്തില്‍ വേണി എന്ന കഥാപാത്രമായിരുന്നു സോനു ചെയ്തത്. ചെയ്യുന്നതെല്ലാം നെഗറ്റീവ് റോളുകള്‍ ആണെങ്കിലും സോനുവിന് ആരാധകര്‍ ഏറെയാണ്.

ഈ അടുത്തായിരുന്നു സോനുവിന്റെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു അതിഥി എത്തിയത്. നേരത്തെ തന്നെ ഗര്‍ഭകാല ഫോട്ടോഷൂട്ടും താരം പങ്കുവെച്ചിരുന്നു. പ്രസവശേഷം നന്നായി വണ്ണം വെച്ചിരുന്നു സോനു. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നടിയെ കളിയാക്കി കൊണ്ട് നിരവധി പേര്‍ എത്തി. ഇവര്‍ക്കുള്ള മറുപടിയും സോനു കൊടുത്തിരുന്നു.


ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് സോനു. എങ്കിലും തന്റെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്.


ഈ വര്‍ഷം ജൂലൈയില്‍ ആണ് സോനു സതീഷിനും അജയ്ക്കും മകള്‍ ജനിക്കുന്നത്. ഇപ്പോള്‍ ഗുരുവായൂര്‍ ഉണ്ണിക്കണ്ണന് മുന്‍പില്‍ മകളുടെ ചോറൂണ് നടത്തിയ സന്തോഷവാര്‍ത്തയാണ് നടി സോഷ്യല്‍ മീഡിയ വഴി പങ്കിടുന്നത്. ‘ഗുരുവായൂരപ്പാ നിന്‍ മുന്‍പില്‍’, എന്ന ക്യാപ്ഷ്യനോടെയാണ് കുടുംബത്തിന്റെ ചിത്രം കൂടി സോനു പങ്കിട്ടത്. ശരിക്കും സോനു ഭാഗ്യവതി തന്നെ എന്നാണ് ആരാധകര്‍ കമന്റുകളിലൂടെ പറയുന്നത്.