സുരേഷ്ഗോപിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്.ഇപ്പോൾ ഇതാ അദ്ദേഹത്തെ വിമർശിച്ച് കെ മുരളീധരൻ രംഗത്ത് വന്നിരിക്കുകയാണ്. സുരേഷ് ഗോപി ഇപ്പോള്‍ സഞ്ചരിക്കുന്നത് മുഴുവന്‍ ട്രാക്ക് തെറ്റിയാണ്. സമൂഹത്തില്‍ ചില നിയമങ്ങളൊക്കെയുണ്ടെന്നും എന്ത് ചെയ്യുമ്പോഴും സൂക്ഷിക്കണമെന്നും മുരളീധരന് പറഞ്ഞു.അതെ സമയം വിഷയത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി എത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ പ്രവൃത്തി അദ്ദേഹത്തേപ്പോലൊരാൾക്ക് ചേർന്നതല്ലെന്ന് ഹരീഷ് പേരടി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പേരടിയുടെ പ്രതികരണം.
സുരേഷ് ഗോപി ചേട്ടാ…അറിയാതെയാണെങ്കിൽ..ഒരു തവണ തൊട്ടപ്പോൾ ആ പെൺകുട്ടിയുടെ ഇഷ്ടക്കേട് അവൾ പരസ്യമായി പ്രകടിപ്പിച്ചു…വീണ്ടും അറിഞ്ഞുകൊണ്ട് തൊട്ടത് താങ്കളെ പോലെയൊരാൾക്ക് ചേർന്നതായില്ല…അപ്പോളും ആ പെൺകുട്ടി കൈ തട്ടിമാറ്റി…മകളെപോലെയാണെങ്കിൽ…മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രിയമായി ശരിയാണ്…ആ ശരി താങ്കൾ ചെയ്യുമെന്ന പ്രതീക്ഷയോടെ.. എന്നാണ് ഹരീഷ് പേരടി കുറിച്ചത്.കഴിഞ്ഞദിവസം കോഴിക്കോടുവെച്ചാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്. ഇത് വ്യാപകമായ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.
മറ്റൊന്ന്,സുരേഷ് ഗോപി നടത്തിയ അപമര്യാദപരമായ പെരുമാറ്റത്തെ അപലപിച്ച് നെറ്റ് വർക്ക് ഓഫ് വുമൺ ഇൻ മീഡിയ ഇന്ത്യ. മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവെച്ച സുരേഷ് ഗോപിയുടെ പെരുമാറ്റം അക്രമോത്സുകമാണ്. ജോലി സ്ഥലത്തെ കയ്യേറ്റമായി മാത്രമേ ഇതിനെ കാണാനാകൂ. സർക്കാർ ഗൗരവമായി ഇതിനെ കണ്ട് ഉടൻ നടപടി സ്വീകരിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ഇന്നലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയായിരുന്നു. ‘സുരേഷ് ഗോപി യുടെ ഭാഗത്ത് നിന്ന് ഉണ്ടായ അപമര്യാദയായ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണ്. ഒരു വനിതാ റിപ്പോർട്ടറുടെ തോളിൽ കൈ വെക്കുന്ന, അദ്ദേഹത്തിൻ്റെ ശരീര ഭാഷ അങ്ങേയറ്റം ഔദ്ധത്യം നിറഞ്ഞതും അക്രമോൽസുകവുമാണ്. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയൽ നിയമ പ്രകാരം (POSH Act 2013) ഇത് കൃത്യമായും ജോലി സ്ഥലത്തെ കയ്യേറ്റമെന്ന നിലക്ക് മാത്രമേ കാണാനാവൂ. ഇത് ഗൗരവമുള്ള കുറ്റകൃത്യമായി കണ്ട് സംസ്ഥാന സർക്കാർ അടിയന്തര നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.