ലേയര്‍ ഷോട്ട് ബോഡി സ്പ്രേയുടെ പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് പരസ്യത്തിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം.
നാല് പുരുഷന്മാര് തമ്മില്‍ നടത്തുന്ന സംഭാഷണത്തില്‍ നിന്നാണ് പരസ്യം ആരംഭിക്കുന്നത്. ഇവര്‍ക്കിടയിലേക്ക് ഒരു സ്ത്രീ കടന്നുവരുന്നുണ്ട്. യുവാക്കള്‍ അശ്ലീല ചുവയോടെ സംസാരിക്കുന്നത് വിഡിയോയിലുണ്ട്. തന്നെ കുറിച്ചാണ് യുവാക്കള്‍ സംസാരിക്കുന്നതെന്ന് കരുതിയ യുവതി ഇവരെ രോഷാകുലരായി നോക്കുന്നതും വിഡിയോയിലുണ്ട്. നാല് യുവാക്കളില്‍ ആരാണ് ബോഡി സ്പ്രേ എടുക്കാന്‍ പോകുന്നതെന്നാണ് അവര്‍ തമ്മിലുള്ള തര്‍ക്കം. ഇതേ ബോഡി സ്പ്രേയുടെ മറ്റൊരു പരസ്യം കൂടി വിവാദത്തിലായിട്ടുണ്ട്. സൗഹൃദത്തിലുള്ള ഒരു പുരുഷനും സ്ത്രീയും കിടക്കയില്‍ ഇരിക്കുന്നതും ഈ മുറിയിലേക്ക് മൂന്ന് പുരുഷന്മാര് കടന്നുവരുന്നതും കാണാം. ഇതില്‍ ഒരാള്‍ യുവതിയോട് മോശം ഭാഷയില്‍ സംസാരിക്കുകയും പിന്നീട് മുറിയില്‍ നിന്ന് സ്പ്രേ എടുത്ത് ഉപയോഗിക്കുന്നതുമാണ് വിഡിയോയില്‍.
ഈ രണ്ട് പരസ്യങ്ങളും ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ക്ക് എങ്ങനെ അനുമതി നല്‍കിയെന്ന് മനസിലാകുന്നില്ലെന്നും ഇത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു. ഈ പരസ്യങ്ങള്‍ നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
— Rishita💝 (@RishitaPrusty_) June 4, 2022