റോഡിന് കുറുകെ മലമ്പാമ്പ്; കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലെ കാഴ്ച; വിഡിയോ

വാഹനം കടന്നുപോകുന്ന റോഡില്‍ അപ്രതീക്ഷിതമായി മറ്റൊരാള്‍ കടന്നുപോയത് ജനങ്ങള്‍ക്കിടയില്‍ ഭീതിയുണര്‍ത്തി. കൊച്ചി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലാണ് സംഭവം. കാക്കനാഡ് സിഗ്നലിനടുത്ത് റോഡിന് കുറുകെ കടന്നുപോയത് മലമ്പാമ്പാണ്.

ഇരവിഴുങ്ങിയ ശേഷം ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് പെരുമ്പാമ്പ് റോഡിലേക്ക് എത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പാമ്പ് റോഡ് മുറിച്ചു കടക്കുന്നതുവരെ യാത്രക്കാര്‍ കാത്ത് നിന്നു. ഇത് ഏറെ നേരത്തേക്ക് ഗതാഗതക്കുരുക്കിന് കാരണമായി. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടു.