സ്നേഹ ചുംബനം! ഗോപി സുന്ദറുമൊത്തുള്ള പുതിയ ചിത്രം പങ്കുവെച്ച് അമൃത സുരേഷ്. നിങ്ങൾ രണ്ടുപേരും കിടിലമാണ് എന്ന് മലയാളികളും..

കുറച്ചു മുൻപാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും റിലേഷൻഷിപ്പിലാണ് എന്നുള്ള വാർത്തകൾ പുറത്തുവന്നത്. ഇവർ തന്നെയാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ വാർത്ത പുറത്തുവന്നത്. മുൻപ് ഗായിക അഭയാ ഹിരണ്യയുമായുള്ള ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ ആയിരുന്നു ഗോപി സുന്ദർ.

ഇതിനിടയിൽ ഇരുവർക്കും എതിരെ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു. വിമർശനങ്ങൾ കൂടിയപ്പോൾ വിമർശകർക്ക് പുട്ടും മുട്ടക്കറിയും സമർപ്പിച്ചാണ് ഇവർ മറുപടി നൽകിയത്. ഇതിനിടയിൽ പ്രണയാർദ്രമായ ഒരു ചെറിയ വീഡിയോയും ഇവർ പങ്കുവെക്കുകയുണ്ടായി. ഇപ്പോഴിതാ ഒരുമിച്ചുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമൃത.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

ഗോപി സുന്ദർ ഒത്തുള്ള സെൽഫി ചിത്രങ്ങളാണ് അമൃത പങ്കു വെച്ചിട്ടുള്ളത്. ഇരുവരും സ്നേഹ ചുംബനം നൽകുന്ന ചിത്രവും ഇതിലുണ്ട്. നിരവധി കമന്റുകളാണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭംഗിയുള്ള കപ്പിൾസ് എന്നാണ് മലയാളികളുടെ പൊതു അഭിപ്രായം. നിങ്ങൾക്കിടിലം ആണ് എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

വളരെ മികച്ച ചിരി എന്നും ചിലർ കമൻറ് ചെയ്യുന്നുണ്ട്. നിരവധി പേരാണ് ഇതിന് പലതരത്തിൽ കമന്റുകൾ ചെയ്യുന്നത്. 22000 അധികം ലൈക്കുകളിൽ ലഭിച്ചിട്ടുണ്ട്. എന്തായാലും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ് പുതിയ ചിത്രങ്ങൾ.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)