ഓരോ രാജ്യങ്ങൾക്കും അവരുടേതായ നിയമങ്ങളുണ്ട്. ചിലത് മറ്റുള്ള രാജ്യക്കാർ കേട്ടാൽ ചിരിക്കും. അതിൻറെ ആവശ്യകത എന്താണ് എന്ന് ചിലപ്പോൾ മനസ്സിലാവില്ല. സിംഗപ്പൂരിലെ ഒരു വിചിത്ര നിയമത്തെക്കുറിച്ച് ആണ് ഇപ്പോൾ പറയാൻ പോകുന്നത്. പബ്ലിക് ടോയ്ലറ്റുകൾ എല്ലാം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്നതാണ് ഇവരുടെ പോളിസി. അങ്ങനെ നിങ്ങൾ ചെയ്തില്ല എങ്കിൽ കടുത്തശിക്ഷ ആയിരിക്കും നിങ്ങളിവിടെ കാത്തിരിക്കുന്നത്.
വളരെ മനോഹരമായ ഒരു രാജ്യമാണ് സിംഗപ്പൂർ. വളരെ വൃത്തിയുള്ള ഒരു രാജ്യവും കൂടിയാണ് ഇത്. ഒരുപക്ഷേ നിങ്ങൾ ഇവിടെ ഒരു ടോയ്ലറ്റിൽ കയറി ഉപയോഗിച്ച ശേഷം ഫ്ലഷ് ചെയ്യുവാൻ മറന്നാൽ നിങ്ങളെ കാത്തിരിക്കുന്ന പിഴ എത്രയാണ് എന്ന് അറിയുമോ? 150 ഡോളർ ആയിരിക്കും പിഴ. ഇതു മാത്രമല്ല, ഒരുപക്ഷേ നിങ്ങൾ പണം അടച്ചില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് മൂന്നു മാസം തടവ് ശിക്ഷ ആയിരിക്കും. ആളുകളിൽ ശുചിത്വ ബോധം വളർത്തുക എന്ന കാര്യം മുൻനിർത്തിയാണ് ഇത്തരത്തിലൊരു നിയമം പാസാക്കിയത് എന്നാണ് സിംഗപ്പൂർ അധികൃതർ പറയുന്നത്. സിംഗപ്പൂർ വിസിറ്റ് ചെയ്യുന്ന ടൂറിസ്റ്റുകളോട് ഫ്ലഷ് ചെയ്യാൻ മറക്കരുത് എന്ന് പ്രത്യേകം പറയാറുണ്ട്.
150 ഡോളർ എന്ന് പറയുമ്പോൾ ഇന്ത്യൻ രൂപ എത്രയാണ് എന്ന് അറിയുമോ? ഏകദേശം 8,000 രൂപയാണ് ഇത്. സിംഗപ്പൂരിൽ ഒരുപാട് ടൂറിസ്റ്റ് സ്ഥലങ്ങൾ ഉണ്ട്. ഇവിടെ എല്ലാം തന്നെ പബ്ലിക് ടോയ്ലറ്റുകളും ഉണ്ട്. അത് വൃത്തിയായി തന്നെ സൂക്ഷിക്കണമെന്ന് എപ്പോഴും ടൂറിസ്റ്റുകളെ അവിടെയുള്ള അധികൃതർ ഓർമ്മിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതുവരെ ഈ നിയമം അധികം ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്നാണ് സിംഗപ്പൂർ അധികൃതർ പറയുന്നത്.
മറ്റൊരു വിചിത്ര നിയമം കൂടിയുണ്ട് ഇവിടെ. ഇവിടെ ബബിൾഗം വിൽക്കാൻ പാടില്ല. ബബിൾഗം ചവയ്ക്കുന്നത് വളരെ മോശം ഏർപ്പാട് ആയിട്ടാണ് ഇവിടെയുള്ള ആളുകൾ കാണുന്നത്. അതേസമയം മെഡിക്കൽ പർപ്പസിനുള്ള ബബിൾഗം ആണെങ്കിൽ വിൽക്കാൻ അധികാരമുണ്ട്. അതുപോലെ എന്തെങ്കിലും സംഗീത ഉപകരണം ഉപയോഗിച്ച് ആളുകളെ അലോസരപ്പെടുത്തുക, പട്ടം ഉപയോഗിച്ചു പ്രാർത്ഥിക്കും നിയന്ത്രിക്കുക, ഭക്ഷണ അവശിഷ്ടങ്ങൾ പ്രാവുകൾക്ക് നൽകുക, ചുമരുകളിൽ ഗ്രാഫിറ്റി കലാ ചിത്രങ്ങൾ വരയ്ക്കുക, പബ്ലിക് സ്ഥലങ്ങളിൽ മൂത്രമൊഴിക്കുക എന്നിവയെല്ലാം വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവിടെ.