ചെറിയ വേഷങ്ങളിലൂടെ വന്ന് പിന്നീട് നായക വേഷം വരെ കയ്യടക്കിയ നടനാണ് സിജു വില്‍സണ്‍ . ഈ അടുത്താണ് താരം അച്ഛനായത്. ഒരു പൊന്നോമന പിറന്ന സന്തോഷം നടന് തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ”കാറ്റും പേമാരിയുടെയും കൂടെ മുംബൈയില്‍ വച്ചു ഒരു പെണ്കുഞ്ഞു ജനിച്ചു. പ്രകൃതിക്കു നന്ദി” എന്നാണ് അന്ന് കുഞ്ഞ് ജനിച്ച വിവരം അറിയിച്ചുകൊണ്ട് താരം കുറിച്ചത്.
ഇപ്പോള്‍ സിജു മകളുടെ പേരിടല്‍ ചടങ്ങിനെകുറിച്ചാണ് പറയുന്നത്. മെഹര്‍ സിജു വിത്സണ് എന്നാണ് സിജു മകള്‍ക്ക് നല്കിയ പേര്. കുഞ്ഞിന്റെ മനോഹരമായ ചിത്രവും നടന് പങ്കുവെച്ചിട്ടുണ്ട്. പട്ടുപാവാട ഉടുപ്പിച്ചാണ് മകളെ ഒരുക്കിയിരിക്കുന്നത്. മൂന്ന് പേരും ഒരേ കളര്‍ വസ്ത്രം ആണ് ധരിച്ചത്. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
2017 ല്‍ ക്രിസ്ത്യന്‍ഹിന്ദു മതാചാര പ്രകാരമായിരുന്നു സിജുവിന്റേയും ശ്രുതിയുടേയും വിവാഹം. പ്രേമം, നേരം എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിമാറിയ നടനാണ് സിജു. ശേഷം ഹാപ്പി വെഡ്ഡിങ്ങിലൂടെ നായകവേഷത്തില്‍ എത്തുകയായിരുന്നു. ചെറിയ വേഷങ്ങളില്‍ തുടങ്ങി നായകനായി വളര്‍ന്ന നടന്, പിന്നാലെ ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് .
ഇപ്പോഴും തിരക്കുള്ള ഒരു നടനാണ് സിജു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി, തൊബാമ, നീയും ഞാനും, സേഫ്, വാര്‍ത്തകള്‍ ഇതുവരെ, മറിയം വന്ന് വിളക്കൂതി, വരനെ ആവശ്യമുണ്ട്, എന്നീഹിറ്റ് ചിത്രങ്ങളില്ലെലാം താരം വേഷമിട്ടിട്ടുണ്ട്.