മലയാളികൾക്ക് സുപരിചിതമായ താരമാണ് സിജോ.സോഷ്യൽ മീഡിയയിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ.വാക്കുകൾ ഇതാണ്,’ഓഗസ്റ്റ് 5 നാണ് എന്റെ രണ്ടാമത്തെ ഓപ്പറേഷൻ. വായക്കുള്ളിൽ ഏറ്റവും അറ്റത്തായിട്ട് അണപ്പല്ലിന് അപ്പുറത്ത് ഒരു ചെറിയ പല്ലുണ്ട്. ആ പല്ലിലേക്ക് ഇറക്കിയിട്ടാണ് പ്ലേറ്റ് ഇട്ടിരിക്കുന്നത്. അതാണ് എടുത്ത് കളയേണ്ടത്. അതിനു വേണ്ടി ഞാൻ ഇപ്പോൾ ചെന്നൈയിലേക്ക് പോവും. നാലിന് പോയിട്ട് 7 ന് മടങ്ങാം എന്നാണ് പ്രതീക്ഷിക്കുന്നത്.ഈ പ്ലേറ്റ് മാറ്റാൻ സമയം എടുത്താൽ എന്റെ അണപ്പല്ല് എടുത്ത് കളയേണ്ടി വരും. അങ്ങനെ വന്നാൽ മുഖത്തിന്റെ ഒരു ഭാഗം കുഴിഞ്ഞു പോകും. മുഖത്തിന്റെ ആകൃതി മാറി പോകും. അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് ഡോക്ടർ ഉറപ്പ് തന്നിട്ടുണ്ടെങ്കിലും അവിടെ പോയിക്കഴിഞ്ഞാൽ മാത്രമേ ഉറപ്പിക്കാനാകുള്ളൂ
ഇതിനെല്ലാം കാരണമായ അവനെ കുറിച്ച് ഞാൻ ആലോചിക്കാറുണ്ട്. ബിഗ് ബോസ് പല അവസരങ്ങളാണ് നമ്മുക്ക് മുന്നിൽ തുറന്നിടുന്നത്. എന്നാൽ എൻറെ ചികിത്സയുമായി പോകുകയാണ് ഞാൻ. ഈ പ്രശ്നം ഉണ്ടായത് കൊണ്ട് വിവാഹ തീയതി നിശ്ചയിക്കാൻ പോലും സാധിച്ചിട്ടില്ല. അവൻ പറയുന്ന ‘മാൻലി ഗെയിം’ കൊണ്ടാണ് എനിക്ക് ഇത്രമാത്രം പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത്. 50 അച്ഛനുള്ള ആളോട് എനിക്ക് ഒന്നും പറയാനില്ല. നമ്മുക്കൊക്കെ ഒരു അച്ഛൻ മാത്രമല്ലേ ഉള്ളൂ.
നമ്മുടെ നല്ല സമയങ്ങളാണ് ഇപ്പോൾ പോയിക്കോണ്ടിരിക്കുന്നത്. ഈ സർജറിയും ഭക്ഷണ നിയന്ത്രണവുമൊക്കെയായി 13 കിലോയാണ് കുറഞ്ഞത്. ഇനിയും ഓപ്പറേഷൻ ഉണ്ടാകുമ്പോൾ വായിൽ സ്റ്റിച്ച് ഇടേണ്ടി വരും. അത് ഭക്ഷണത്തേയും ഡയറ്റിനേയും വർക്ക് ഔട്ടിനേയുമെല്ലാം ബാധിച്ചേക്കാം. പ്രശ്നങ്ങളൊന്നും ഉണ്ടാകരുതെ എന്ന് മാത്രമാണ് ആഗ്രഹിക്കുന്ന്.
പുള്ളിയെ കുറിച്ച് എന്തെങ്കിലും വിമർശിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം അതൊരു മാനുഫാക്ചറിങ് ഡിഫക്ട് ആണ്, അദ്ദേഹത്തിന് അതൊന്നും മനസിലാക്കാനുള്ള ബോധമില്ല. ഉണ്ടാക്കിയ രീതി അങ്ങനെയായത് കൊണ്ട് നമ്മുക്ക് ഇനി ഒന്നും ചെയ്യാൻ ആവില്ല. ഈ മാൻലി ഗെയിം വെച്ച് പുറത്തിറങ്ങരുത്. ഹൗസിനകത്ത് വെച്ച് കാണിച്ചത് പുറത്ത് കാണിക്കാനുള്ള തന്റേടം ഇല്ലെന്ന് നന്നായി അറിയാം. എന്നാലും കാണിച്ച് കഴിഞ്ഞാൽ ആ കാണുന്ന ശരീരം കുഴപ്പമായി പോകും.
സിജോ കേസ് കൊടുക്കാത്തത് എന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഹൗസിൽ ഞാൻ പറഞ്ഞിരുന്നു കേസുമായി പോകില്ലെന്ന്. എനിക്ക് തന്ത ഒന്നേ ഉള്ളൂ, അച്ഛൻ 50 ഇല്ല. അതുകൊണ്ട് ഞാൻ എന്റെ വാക്കിൽ ഉറച്ച് നിൽക്കുന്നു. ഞാൻ കൊടുക്കുന്ന ഓശാരമാണ് കേസ് ഇല്ലെന്നത്.