മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സിദ്ധാര്‍ത്ഥ് ഭരതന്. അഭിനയവും സംവിധാനവും എല്ലാം ഇന്ന് ഒന്നിച്ചു കൊണ്ടു പോവുകയാണ് ഈ താരം. സൂപ്പര്‍ ഹിറ്റ് ചിത്രം നമ്മളില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് സിദ്ധാര്‍ത്ഥ് അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു . അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെയായിരുന്നു ഇദ്ദേഹം സംവിധാനം രംഗത്തെയും കടന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സിദ്ധാര്‍ത്ഥ് ധാരാളം വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നു, ആദ്യത്തെ വിവാഹമോചനവും രണ്ടാം വിവാഹം എല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഫ്ലവേഴ്സ് ഒരുകോടില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണ് ഈ താരപുത്രന്.
തന്റെ അച്ഛനെക്കാളും കൂടുതല്‍ പേരും അറിയുന്നത് അമ്മയെയാണെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. അമ്മയോടെ എല്ലാവര്ക്കും പ്രത്യേകമായ ഇഷ്ടമുണ്ട്. ജീവിതത്തില്‍ എന്ത് കാര്യങ്ങളെക്കുറിച്ച് ആണെങ്കിലും ഞാന്‍ അമ്മയുമായി ചര്‍ച്ച ചെയ്യാറുണ്ട്. ആദ്യ വിവാഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായ സമയത്ത് എല്ലാം അമ്മയ്ക്ക് അറിയാന്മായിരുന്നു, രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞത് അമ്മയോടെ ആയിരുന്നു എന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. രണ്ടാമത്തെ പ്രണയവിവാഹം ആയിരുന്നു. ആ ബന്ധത്തെ കുറിച്ച് ആദ്യം പറഞ്ഞത് അമ്മയോടെ തന്നെ. ഇതെങ്കിലും ഒന്ന് നേരെ കൊണ്ടുപോവണേ എന്ന് അമ്മ എന്നോട് പറഞ്ഞത്. ആ വിവാഹത്തിന്റെ എല്ലാം സെറ്റ് ആക്കിയത് അമ്മയാണെന്ന് നടന് പറയുന്നു.
ഞാനെപ്പോഴും ഉണ്ടായി എന്ന് വരില്ല , നീ വെറുതെ കളിക്കരുത് കൃത്യമായി കാര്യങ്ങളെല്ലാം ചെയ്യണമെന്നായിരുന്നു അമ്മ പറയാറ്. കോവിഡ്സമയത്ത് അമ്മ ഷൂട്ടിന് പോകണമെന്ന് പറഞ്ഞിരുന്നു അപ്പോഴെല്ലാം എനിക്ക് നല്ല ടെന്‍ഷന്‍ ആയിരുന്നു. ഞാന്‍ സീന്‍ ഉണ്ടാക്കുമ്പോള്‍ നീ പോടാ എന്നായിരുന്നു അമ്മ പറയാറുള്ളത്. അമ്മേ ഇരുത്തിയത് കൊറോണ സമയത്തെ കാര്യങ്ങള്‍ ആണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
കടം ഉണ്ടെന്ന് അമ്മ പറഞ്ഞിരുന്നു എന്നാല്‍ അത് എത്രയുണ്ടെന്ന് അമ്മ പറഞ്ഞിരുന്നില്ല എനിക്ക് കിട്ടുന്നതൊക്കെ ഞാന്‍ അമ്മയ്ക്ക് തന്നെയാണ് കൊടുക്കാര്. അമ്മയ്ക്ക് മോശം ട്രീറ്റ്മെന്റ് നടത്തി ഞാന്‍ കൊല്ലാന്‍ നോക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു. ഇതില്‍ പലരും നമുക്ക് അറിയുന്നവര്‍ തന്നെ , അവരുടെ വായമുടി കെട്ടാന്‍ എന്നെക്കൊണ്ട് ആവില്ലെന്നും സിദ്ധാര്‍ത് പറഞ്ഞു.