വീണ്ടും ബിഗ് ബോസ് ഷോയെ കുറിച്ച് പ്രതികരിക്കുകയാണ് സിബിൻ. ബിഗ് ബോസ് എന്ന ഷോ മത്സരാർത്ഥികളെ മാനസികമായി തകർത്ത് കളയുമെന്നാണ് സിബിൻ ആരോപിക്കുന്നത്. ചിൽ പിൽ ടോക്സ് എന്ന യുട്യൂബ് ചാനലിനോടാണ് സിബിന്റെ പ്രതികരണം.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,ബിഗ് ബോസ് ഹൗസ് എന്നത് ഒരു മെസ് ആണ്. ഹൗസിൽ കയറി കഴിഞ്ഞ് ഒരു പത്ത് ദിവസം നിന്ന് കഴിഞ്ഞാൽ പിന്നെ നമ്മുക്ക് മെന്ററലി അതിന്റെ പുറത്ത് വരാൻ കഴിയില്ല. ഒരാളുടെ ജീവിതം തന്നെ ഇല്ലാതാകും. മാനസികമായി ഇല്ലാതാകും. ജോലിപരമായും ഒക്കെ നമ്മൾ ഡൗൺ ആകും. ഹിന്ദി ബിഗ് ബോസ് സീസൺ വിന്നർ ബിഗ് ബോസിന് ശേഷം ഡിപ്രഷൻ വന്ന് ആത്മഹത്യ ചെയ്തു. അത്രയ്ക്കും സൈക്കോളജിക്കൽ പ്രശ്നമാകും.രഞ്ജിനി ഹരിദാസ് ബിഗ് ബോസ് കഴിഞ്ഞപ്പോൾ എനിക്ക് മെസേജ് അയച്ചിരുന്നു. നിന്റെ നല്ല ഗെയിം ആണെന്നും നീ ഈ പബ്ലിക്കിൽ സംസാരിക്കുന്നതൊക്കെ നല്ലതാണെന്നും പറഞ്ഞു. പക്ഷെ എത്രയും പെട്ടെന്ന് നീ ബിഗ് ബോസ് ജീവിതത്തിൽ നിന്നും കട്ട് ചെയ്യണം. ഇല്ലെങ്കിൽ ബുദ്ധിമുട്ടുമെന്ന് പറഞ്ഞു. ഒരു വ്യക്തിയുടെ ക്യാരക്ടർ മോശം രീതിയിൽ അവതരിപ്പിച്ച് അയാളുടെ ജീവിതം നശിപ്പിക്കുകയാണ് ബിഗ് ബോസ്.
മറ്റൊന്ന് ബിഗ് ബോസ് സീസൺ 6 ൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥി ജിന്റോ ചേട്ടനാണ്. കണ്ണെടുത്താൽ കണ്ടൂടാത്തയാൾ ജാസ്മിനും. ക്യൂട്ടായി തോന്നിയ ആൾ ശ്രീതുവാണ്. സൂത്രശാലി ജിന്റോയും. നിഷ്കളങ്കൻ എന്നത് തോന്നിയത് ഋഷിയാണ്.
ബിഗ് ബോസിന് മുൻപേ ഒരു നോർമൽ ലൈഫ് ആയിരുന്നു എന്റേത്. വളരെ ലോ പ്രൊഫൈൽ ജീവിതം ആഗ്രഹിക്കുന്ന ഒരാളായിരുന്നു. പക്ഷെ ബിഗ് ബോസിന് ശേഷം എല്ലാം മാറി. ആളുകൾ പെട്ടെന്ന് നമ്മളെ തിരിച്ചറിയാൻ തുടങ്ങി.
ബിഗ് ബോസ് സീസൺ 6 ൽ ഫൈൽ 3 വരെ ഒക്കെ എത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. വൈൽഡ് കാർഡ് ആയി വന്നതിന്റെ അഡ്വാന്റേജ് ഒക്കെ ഉണ്ടായിരുന്നു. ഞാൻ ഹൗസിൽ ഉണ്ടായിരുന്നപ്പോൾ വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഹൗസിന് പുറത്ത് വന്നപ്പോൾ ആണ് വിവാദം ആയത്.