തകർപ്പൻ ടീസറുകൾക്ക് ശേഷം പുതിയ ബാർ സോങ്ങുമായി ഷൈലോക്കെത്തി (വീഡിയോ)

shylock-song

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂക്കയുടെ ആക്ഷൻ ചിത്രമാണ് ഷൈലോക്ക്, ആക്‌ഷൻ രംഗങ്ങൾ കൊണ്ടും ഏറെ മികച്ച് ചിത്രമാണ് ഷൈലോക്ക്, ഷൈലോക്കിന്റെതായി പുറത്തിറങ്ങിയ രണ്ട് ടീസറുകള്‍ക്കും മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ചിത്രത്തിന്റെ ആദ്യത്തെ ടീസർ.ത്രത്തിലുടനീളം മമ്മൂട്ടി കറുത്ത വേഷമാണ് ധരിക്കുന്നത്. തമിഴിലും മലയാളത്തിലുമായിട്ടാണ് ഷൈലോക്ക് റിലീസിനെത്തുന്നത്. മലയാളത്തിനൊപ്പം ചിത്രത്തില്‍ തമിഴ് ഡയലോഗുകളും ധാരാളമുണ്ട്.തമിഴ് നടന്‍ രാജ് കിരണ്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുകയും ചെയ്യുന്നു.

രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. മാസ്സ് ഡയലോഗ് കൊണ്ടും സ്റ്റൈൽ കൊണ്ടും ശ്രദ്ധേയമണ് ചിത്രം. ക്രിസ്മസ് റിലീസ് ആയി ആയിരുന്നു ഈ ചിത്രം ആദ്യം പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തിന്റെ റിലീസ് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. ചിത്രത്തിൽ മമ്മൂക്കയോടൊപ്പം ബൈജുവും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ഷെെലോക്കിന്റെ ആദ്യ രണ്ട് ടീസറുകളും തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ കണ്ണേ കണ്ണേ എന്ന ബാർ സോങ് റിലീസായിരിക്കുകയാണ് ഇപ്പോൾ. ഗോപി സുന്ദർ ആണ് സംഗീതം.രാജാധിരാജ,മാസ്റ്റര്‍ പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കുട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ടീസറുകള്‍ക്കൊപ്പം തന്നെ പോസ്റ്ററുകളും സ്റ്റില്ലുകളും അണിയറപ്രവത്തകര്‍ പുറത്തുവിട്ടിരുന്നു.

ചിത്രം നിർമ്മിക്കുന്നത് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ്. ഡിസംബർ 20ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് അജയ് വാസുദേവ് സംവിധാനം നിർവഹിക്കുന്ന ഷൈലോക്ക്. എന്നാൽ മാമാങ്കത്തിന്റെ റിലീസ് തീയതിയിൽ മാറ്റം വന്നതോടെ ഷൈലോക്ക് നീട്ടുകയായിരുന്നു. ജനുവരി 23നാണ് ചിത്രമെത്തുക. ബിബിൻ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ഷൈലോക്ക് പക്കാ മാസ്സ് എന്റർടൈനറായിട്ടാണ് എത്തുന്നത്. തമിഴ് – മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് തമിഴിൽ കുസേലൻ എന്നാണ് പേര്. തമിഴ് സീനിയർ താരം രാജ് കിരൺ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഗുഡ്വിൽ എന്റർടൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിൽ മീന, ബിബിൻ ജോർജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അർത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

 

കടപ്പാട്