മലയാളികൾക്ക് ഇഷ്ടമുള്ള നടിയാണ് ശ്വേത മേനോൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകളെയും ഭര്‍ത്താവിനെയും ഒരുമിച്ച് ചേര്‍ത്ത് പിടിച്ചുകൊണ്ടാണ് ശ്വേത മേനോന്റെ യാത്ര. ഇതിനിടെ മകളെ കുറിച്ച് നടി പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ വിധികര്‍ത്താവായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്വേത മേനോന്. മത്സരാര്‍ഥിയുടെ കുഞ്ഞിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് തന്റെ മകളെ കുറിച്ചും നടി പറഞ്ഞത്.’ഞാനൊരു വര്‍ക്കിങ് മദറാണെന്ന് പറഞ്ഞാണ് ശ്വേത സംസാരിച്ച് തുടങ്ങുന്നത്. മിക്കപോഴും ഞാന്‍ സ്ഥലത്ത് ഉണ്ടാവാറില്ല. കൂടുതലും ഔട്ട് ഓഫ് സ്റ്റേഷന് ആയിരിക്കും. അതില്‍ ഒരുപാട് നന്ദി പറയാനുള്ളത് എന്റെ മകളോടാണ്. മോള്‍ക്ക് ആണെങ്കില്‍ ഞാന്‍ എപ്പോഴും അടുത്തു വേണമെന്നാണ്.’ഞാനൊരു വര്‍ക്കിങ് മദറാണെന്ന് പറഞ്ഞാണ് ശ്വേത സംസാരിച്ച് തുടങ്ങുന്നത്. മിക്കപോഴും ഞാന്‍ സ്ഥലത്ത് ഉണ്ടാവാറില്ല. കൂടുതലും ഔട്ട് ഓഫ് സ്റ്റേഷന് ആയിരിക്കും. അതില്‍ ഒരുപാട് നന്ദി പറയാനുള്ളത് എന്റെ മകളോടാണ്. മോള്‍ക്ക് ആണെങ്കില്‍ ഞാന്‍ എപ്പോഴും അടുത്തു വേണമെന്നാണ്.
എന്നാല്‍ എനിക്ക് അത്രയും സമയം കൂടെ നില്‍ക്കാനും സാധിക്കില്ല. ഞാന്‍ അവളോട് അതൊക്കെ പറഞ്ഞു മനസ്സിലാക്കാറുണ്ട്. ഒരിക്കലും അമ്മ നിന്നില്‍ നിന്നും അകന്ന് പോകില്ലെന്നും എന്നും കൂടെ തന്നെയുണ്ടെന്നൊക്കെ പറഞ്ഞാലും അവള്‍ക്ക് എന്നെ ഒരുപാട് മിസ്സ് ചെയ്യും. എന്റെ മോളുടെ മനസ്സില്‍ എവിടെയൊക്കെയോ ഒരു വേദന ഉണ്ടെന്ന് എനിക്കും നന്നായി അറിയാം. എന്റെ അച്ഛന് പോയ സമയത്ത് മോള് എന്നോട് പറഞ്ഞൊരു വാചകം ഉണ്ട്. അമ്മ മുത്തച്ഛന് എവിടെയും പോയിട്ടല്ല, അദ്ദേഹം എന്റെ ഹൃദയത്തില്‍ ജീവിക്കുമെന്ന്. അന്നവള്‍ക്ക് ആറു വയസ്സാണ് പ്രായം. അത് കേട്ടപ്പോള്‍ എന്റെ മനസ് നിറഞ്ഞുപോയി. എവിടുന്നാണ് ഇവള്‍ക്ക് ഈ അറിവൊക്കെ കിട്ടുന്നതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്.അവളുടെ ഈ പ്രായത്തില്‍ എനിക്കൊന്നും ഇതിന്റെ കാല് ശതമാനം പോലും പക്വത ഉണ്ടായിരുന്നില്ല. ഇവര്‍ക്ക് എവിടുന്നാണ് ഈ എനര്‍ജി കിട്ടുന്നതെന്ന് എനിക്കും അറിയില്ല. ‘അമ്മ എന്നെ കണ്ടില്ലെങ്കിലും കുഴപ്പം ഇല്ലമ്മ, ഒരു ചെറിയ വീഡിയോ കോള്‍ മതി എനിക്ക്’, എന്നൊരു വാചകം പറയും. അതാണ് എന്റെ മനസ്സിനെ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ചതെന്നും ഇതില്‍ കൂടുതല്‍ വേറെന്ത് വേണമെന്നുമാണ് ശ്വേത മത്സരാര്‍ഥിയോട് ചോദിക്കുന്നത്.