വിജയ്ക്ക് പിന്നാലെ ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ശ്രുതി ഹാസൻ

ഗ്രീന്‍ ഇന്ത്യ ചലഞ്ചിനു പിന്നാലെയാണ് ഇപ്പോള്‍ താരങ്ങള്‍. കഴിഞ്ഞ ദിവസം മഹേഷ് ബാബുവും വിജയ്‌യുമെല്ലാം ചലഞ്ച് ഏറ്റെടുത്ത് വീട്ടുമുറ്റത്ത് മരം നട്ടിരുന്നു. ഇപ്പോള്‍ മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ശ്രുതി. റാണാ ദഗ്ഗുബാട്ടിയേയും ഋത്വിക് റോഷനെയും തമന്നയേയും ചലഞ്ച് ചെയ്തുകൊണ്ട് ശ്രുതിഹാസന്‍ തന്നെയാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ചെന്നൈയിലെ വീട്ടുമുറ്റത്ത് മരം നടുന്ന ചിത്രം വിജയ്‌യും പങ്കുവച്ചിരുന്നു. തെലുങ്ക് താരം മഹേഷ് ബാബു ആയിരുന്നു ചലഞ്ചിലേക്ക് വിജയ്‌യെ നോമിനേറ്റ് ചെയ്തത്.മരം നടുന്ന ചിത്രങ്ങള്‍ താരം തന്നെയാണ് ട്വീറ്റ് ചെയ്തിരികക്കുന്നത്.തമിഴകത്തു നിന്നും തെലുങ്ക് സിനിമാലോകത്തു നിന്നും നിരവധി താരങ്ങള്‍ ഈ ചലഞ്ചിന്റെ ഭാഗമായിരുന്നു. മഹേഷ് ബാബുവും ചലഞ്ച് ഏറ്റെടുത്ത് ഒരു വീഡിയോ പങ്കുവച്ചിരുന്നു. തന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചലഞ്ചിന്റെ ഭാഗമായി ഹൈദരാബാദിലെ തന്റെ വീട്ടില്‍ മഹേഷ് ബാബു മരം നട്ടത്. ആഗസ്ത് 9നായിരുന്നു താരത്തിന്റെ ജന്മദിനം.