മലയാളികൾക്ക് സുപരിചിതയായ താരമാണ് ശോഭ വിശ്വനാഥ്.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ജീവിതത്തിലെ വേദനിപ്പിക്കുന്ന അനുഭവങ്ങളെ കുറിച്ചും ഉയർച്ച താഴ്ചകളെ കുറിച്ചും മൈൽസ്റ്റോൺ മെയ്ക്കേഴ്സ് ചാനലിലൂടെ ശോഭ വിശ്വനാഥ് സംസാരിക്കുന്നു.ബിഗ്ബോസ് സീസൺ 4 ലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷേ അതിനും മുന്നേ ആദ്യ സീസൺ കണ്ടപ്പോൾ മുതൽ എനിക്ക് ബിഗ്ബോസിൽ എത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഗ്രാന്റ് ഫിനാലെയിൽ ലാലേട്ടൻ കൈപിടിച്ച് പൊക്കുന്നത് കണ്ട സമയത്ത് അത് വല്ലാതെ എന്റെ മനസിൽ നിറഞ്ഞു നിന്നു. അതൊരു സ്വപ്നമായി എപ്പോഴും എന്റെ മനസിൽ ഉണ്ടായിരുന്നു. ആ സ്വപ്നത്തിന്റെ ബാക്കിയായിട്ടാണ് ബിഗ്ബോസിൽ നിന്ന് വിളിച്ചത്.
ശോഭയുടെ ജീവിതകഥ എല്ലാവർക്കും അറിയുന്നതാണ്. ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധികളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ശോഭ ഇന്ന് മികച്ചൊരു ബിസിനസ് വുമൺ തന്നെയാണ്. വിവാഹവും വിവാഹ ജീവിതത്തിലെ പാകപ്പിഴകളുമെല്ലാം ബിഗ്ബോസിൽ വെച്ച് ശോഭ തുറന്നു പറഞ്ഞിരുന്നു. എന്നാൽ അതിന്റെ പേരിൽ തനിക്ക് ആരോടും വെറുപ്പില്ലെന്നാണ് ശോഭ പറയുന്നത്. അത്തരമൊരു പഴയകാലം ഉണ്ടായതു കൊണ്ടാണ് ഇപ്പോൾ സ്ത്രീകൾക്കു വേണ്ടി സംസാരിക്കാൻ സാധിക്കുന്നത്. ശോഭയുടെ ലൈഫിൽ ഡ്രഗ് കേസ് വന്നിരുന്നു, പക്ഷേ അത് തെറ്റാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു.വിവാഹത്തിൽ സംഭവിച്ച പ്രശ്നങ്ങൾ ആളുകൾ അറിഞ്ഞിട്ട് അതുപോലെ അവരുടെ ജീവിതത്തിൽ സംഭവിക്കാതിരിക്കാൻ വേണ്ട കാര്യങ്ങൾ എടുക്കാൻ തുടങ്ങി. എന്റെ ജീവിത കഥ ആളുകളിലേക്ക് ഇത്രയും വേഗത്തിൽ എത്തി എന്നതാണ് വലിയ കാര്യം. എന്റെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങൾ തുറന്നു പറയാൻ സാധിക്കുന്നത് എനിക്ക് അതെല്ലാം സംഭവിച്ചത് കൊണ്ടാണ്.
എന്റെ ലൈഫിൽ ഒരേയൊരു തീരുമാനം മാത്രമാണ് ഫാമിലിക്ക് വിട്ടു കൊടുത്തത്. അതായിരുന്നു വിവാഹം. പക്ഷേ അതെല്ലൊം ഇങ്ങനെ സംഭവിച്ചു. അതിൽ കൂടുതൽ ഒന്നും ഇനി ചെയ്യാനോ പറയാനോ സാധിക്കില്ല. ഞാൻ പലപ്പോഴും ബാത്റൂമിലാണ് കിടന്നുറങ്ങിയത്. ഈ ബന്ധത്തിൽ ഉറച്ച് നിൽക്കാൻ സാധിക്കില്ലെന്ന് തോന്നിയത് അന്ന് എന്റെ ജീവൻ നഷ്ടമാവും എന്ന ഘട്ടമെത്തിയപ്പോഴാണ്. അന്ന് ആദ്യം സഹോദരനെ വിളിച്ചു. പിന്നീടാണ് പോലീസിനെ വിളിക്കുന്നത്.”