പ്രണയിച്ച് തോറ്റുപോയ ആളാണ് ഞാന്‍; വിവാഹത്തെ കുറിച്ച് ഷിയാസ് കരീം പറയുന്നു, കണ്ടാല്‍ അങ്ങനെ പറയില്ലെന്ന് ആരാധകര്‍

ബിഗ്‌ബോസ് മലയാളത്തിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഷിയാസ് കരീം. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഒരാളായിരുന്ന ഷിയാസ് കരീം ബിഗ് ബോസില്‍ എത്തിയതിന് പിന്നാലെയാണ് ശ്രദ്ദ നേടുന്നത്. ഷോയ്ക്ക് പിന്നാലെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ ഷിയാസിന് കഴിഞ്ഞിരുന്നു.

34 വയസ്സുകാരനായ ഷിയാസ് ഇതുവരെ വിവാഹിതനായിട്ടില്ല. അതുകൊണ്ട് തന്നെ എപ്പോഴാണ് വിവാഹം എന്ന ചോദ്യം താരത്തിന് നേരെ എത്താറുണ്ട്. ഇപ്പോഴിത തന്റെ വിവാഹ കാര്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഷിയാസ് കരീം.

ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ട്. പ്രണയിച്ച് തോറ്റുപോയ ആളാണ് ഞാന്‍. എനിക്കൊരാളെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റില്ല. എന്റെ പ്രൊഫഷനോ, ക്യാരക്ടറോ എല്ലാം എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റണമെന്നില്ലെന്നുമായിരുന്നു വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷിയാസ് കരീമിന്റെ പ്രതികരണം.

മാട്രിമോണിയലിലൊന്നും ഞാന്‍ പരസ്യം കൊടുത്തിട്ടില്ല. പെണ്ണുകാണല്‍ പരിപാടിക്കൊന്നും ഞാന്‍ പോയിട്ടേയില്ല. കൂടെ പഠിച്ചവരുടെയെല്ലാം കല്യാണം കഴിഞ്ഞു. ഓരോ വര്‍ഷവും ഓരോ പ്രശ്‌നമുണ്ടാക്കുന്നതു കൊണ്ട് ചര്‍ച്ച മാറിപ്പോവും എന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.

പേളി ശ്രീനീഷ് ബന്ധത്തെ കുറിച്ചു ഷിയാസ് മനസ്സ് തുറന്നു. പേളിയും ശ്രീനിയും കല്യാണം കഴിക്കാനുള്ള പ്ലാനായിരുന്നു ഇറങ്ങിയപ്പോള്‍. സെറ്റിലാവണം എന്ന പ്ലാനിലായിരുന്നു രണ്ടുപേരും.

അവരുടെ വീട്ടില്‍ പോയി ആദ്യം സംസാരിച്ചത് ഞാനാണ്. മാണിയങ്കിള്‍ എന്നെ കാണണമെന്ന് പറഞ്ഞു. ആളുകള്‍ പലതും പറയുന്നുണ്ടല്ലോ, നിനക്കറിയാലോ എന്താണെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ശ്രീനി അടിപൊളിയാണെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നതായും ഷിയാസ് വ്യക്തമാക്കി. കൊച്ചിന്റെ ബര്‍ത്ത് ഡേയ്ക്ക് അവര്‍ തന്നെ വിളിച്ചിരുന്നു. പോവാന്‍ പറ്റിയില്ല. വീടുവെച്ചപ്പോള്‍ അവരെ വിളിച്ചിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ വരാമെന്നായിരുന്നു അവര്‍ പറഞ്ഞത് എന്നും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.