ബാലതാരമായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ശിവാനി ഭായ്. മലയാളത്തിലെന്നത് പോലെ തമിഴിലും നടി തിളങ്ങിയിരുന്നു. 2008 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അണ്ണന് തമ്പിയിലെ ശിവാനിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മെഗാസ്റ്റാറിന്റെ സഹോദരിയായിട്ടാണ് നടി എത്തിയത്. അങ്ങനെ നടിയായും സഹനടിയായും, പെങ്ങളായുമെല്ലാം ആടി തകര്‍ത്ത ശിവാനി ഇപ്പോള്‍ പങ്കുവെച്ചത് ഏറെ വേദന നിറഞ്ഞ ഒരു വാര്‍ത്തയാണ്. ജീവിതത്തില്‍ ക്ഷണിക്കാതെ എത്തിയ വില്ലനെ കുറിച്ചാണ് നടി പറയുന്നത്.
അങ്ങനെ ഞാൻ ഏപ്രിലിൽ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ, ചില ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി എടുക്കുന്നത്..കൊറോണ പോയപ്പോൾ ദാ വന്നേക്കുന്നു കാൻസർ.. എന്നെ സംബന്ധിച്ചിടത്തോളം കാൻസർ എന്ന് വെച്ചാൽ എന്നെയോ എനിക്ക് പരിചയം ഉള്ളവർക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു…ഇപ്പോൾ അതെനിക്ക് വന്നിരിക്കുന്നു .. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂർ ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാൻ നേരിട്ട് തുടങ്ങി..
ഇതെന്റെ രണ്ടാമത്തെ കീമോ ആണ്. ആറ് എണ്ണം കൂടി ബാക്കിയുണ്ട് .. നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതൽ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ ബോയ് കട്ട് ചെയ്തത്. ഇന്നലെ മുതൽ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു .
മുഴുവനായും പോകും മുൻപ് കുറച്ച് ഫോട്ടോ എന്നെ സ്നേഹിക്കുന്നവർക്കായി പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം തോന്നി.. പിന്നെ ഇത്തവണത്തെ ന്യൂ ഇയർ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം.. എന്നോടിത് വേണ്ടായിരുന്നു ആശാനേ”- നടി ചിത്രങ്ങൾക്കൊപ്പം ഫേസ്ബുക്കിൽ കുറിച്ചു.