By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: പ്രണയവും വേര്‍പിരിയലും പ്രണയനൊമ്പരങ്ങളും നിറയുന്നു; ശിഖയുടെ പുതിയ ആല്‍ബം വൈറല്‍
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Film News > പ്രണയവും വേര്‍പിരിയലും പ്രണയനൊമ്പരങ്ങളും നിറയുന്നു; ശിഖയുടെ പുതിയ ആല്‍ബം വൈറല്‍
Film News

പ്രണയവും വേര്‍പിരിയലും പ്രണയനൊമ്പരങ്ങളും നിറയുന്നു; ശിഖയുടെ പുതിയ ആല്‍ബം വൈറല്‍

Last updated: July 4, 2022 9:21 am 9:21 am
Anusha Published July 4, 2022 9:21 am
Share
SHARE

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് ശിഖ പ്രഭാകര്‍. ഇതിന് പിന്നാലെ നിരവധി അവസരം ശിഖയ്ക്ക് ലഭിച്ചു. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു ആല്‍ബം സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. സ്വവര്‍ഗ്ഗ പ്രണയത്തിന്റെ വേറിട്ട വര്‍ണ്ണങ്ങള്‍ ചാലിച്ച പുതിയ ആല്‍ബം അമോര്‍ യൂട്യൂബിലാണ് റിലീസായത്.

- Advertisement -

ഫൈസല്‍ റാസി സംഗീതം നല്‍കി നിര്‍മ്മിച്ച അമോറില്‍ ആലപിച്ചിരിക്കുന്നത് ഗായിക ശിഖ പ്രഭാകറാണ്. പ്രണയവും വേര്‍പിരിയലും പ്രണയനൊമ്പരങ്ങളും നിറയുന്ന ഈ സംഗീത ആല്‍ബത്തിന് വരികള്‍ രചിച്ചത് ധന്യ സുരേഷ് മേനോനാണ്. ശിഖ പ്രഭാകാറും നര്‍ത്തകി സായ് പ്രിയയുമാണ് ഇതില്‍ അഭിനയിച്ചതും. ഛായാഗ്രഹണം റഹീം ഇബ്നു റഷീദും കൊറിയോഗ്രഫി വരദയും നിര്‍വഹിച്ചിരിക്കുന്നു.

അതേസമയം ശിഖയുടെതായി പുറത്തുവരുന്ന ഗാനങ്ങളെല്ലാം നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആവാര്‍. ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലൂടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. 2019 ലായിരുന്നു ശിഖയുടെ വിവാഹം. ഗായകന്‍ ഫൈസലിനെയാണ് താരം വിവാഹം കഴിച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ അഞ്ച് വര്‍ഷത്തെ പ്രണയത്തെക്കുറിച്ച് താരങ്ങള്‍ തന്നെ മുമ്പ് വെളിപ്പെടുത്തിയിരുന്നു.


ഇപ്പോള്‍ ഒരു മകളുണ്ട് ഇവര്‍ക്ക്. ഞങ്ങളുടെ കുഞ്ഞു രാജകുമാരിയെത്തി. അവളെ ഞങ്ങള്‍ നിലാവ് എന്ന് വിളിക്കും. എന്ന് പറഞ്ഞുകൊണ്ടാണ് മകളുടെ വിശേഷങ്ങള്‍ ഫൈസലും ശിഖയും പങ്കിട്ടത്. നേരത്തെ ഗര്‍ഭക്കാലത്തെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് താരങ്ങള്‍ എത്തിയിരുന്നു.

 

 

You Might Also Like

പ്രഭാസ് നായകനാകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാന്‍റസി ചിത്രം ‘രാജാ സാബി’ന്‍റെ ടീസർ റിലീസ് ചെയ്തു

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി ഹോംബാലെ ഫിലിംസ് ഹൃതിക് റോഷൻ മൂവി

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം

സംഗീത സംവിധായകൻ സുശിൻ ശ്യാം വിവാഹിതനായി, വധുവിനെ മനസ്സിലായോ? നിങ്ങൾ ഈ പെൺകുട്ടിയെ മുൻപ് ഒരു തവണ കണ്ടിട്ടുണ്ടാവും

എനിക്ക് ഭയങ്കര നല്ല ആൾക്കാരെ താല്പര്യമില്ല, കുറച്ച് അത്തരത്തിലുള്ള ആൾക്കാരെ ആണ് ഇഷ്ടം – ഭാവി പങ്കാളിയെ കുറിച്ച് മഞ്ഞുരുകും കാലം സീരിയൽ താരം മോനിഷ

TAGGED:Shikha Prabhakar
Share This Article
Facebook Twitter Email Print
പ്രഭാസ് നായകനാകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാന്‍റസി ചിത്രം ‘രാജാ സാബി’ന്‍റെ ടീസർ റിലീസ് ചെയ്തു
Film News
പ്രഭാസിന്റെ ഹൊറർ റൊമാന്‍റിക് ത്രില്ലർ ‘രാജാസാബ്’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ
featured
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി ഹോംബാലെ ഫിലിംസ് ഹൃതിക് റോഷൻ മൂവി
Film News
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?