മലയാളികൾക്ക് സുപരിചിതമായ താരമാണ് ശീതൾ ശ്യാം.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരം ഇപ്പോൾ ഇതാ മനോരമയ്ക്ക് നല്കിയ പ്രതികരണത്തിലൂടെയാണ് ഫോട്ടോഷൂട്ടിനെ പറ്റി ശീതള്‍ സംസാരിച്ചത്.ഒരു വധു എന്നാല്‍ വളരെ കുലീന ആയിരിക്കണമെന്നാണ് പൊതുവേയുള്ള ധാരണ. ശരീരത്തിന്റെ ന്യൂഡിറ്റി മാറ്റിവെച്ചാണ് ഇത്തരം ഫോട്ടോഷോട്ടുകള്‍ നടത്താറുള്ളത്. എന്നാല്‍ പഴയകാലത്ത് അങ്ങനെയായിരുന്നില്ല. മുണ്ടും ജാക്കറ്റും ഒക്കെ വധുവിന്റെ വേഷമായിരുന്നു. വധുവിനെ വേറൊരു തലത്തിലേക്ക് കാണിക്കാനാണ് ഇതിലൂടെ ഉദ്ദേശിച്ചത്.വധുവാകുക എന്നത് എന്റെ ഒരു ആഗ്രഹം കൂടിയായിരുന്നു. ഈ ഫോട്ടോഷൂട്ട് തനിക്കാതെ സാധിച്ചു എന്നും ശീതള്‍ പറയുന്നു. ഇങ്ങനെ വധുവിനെ വേഷത്തില്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ട്. സാധാരണ ആളുകളുടെ വധു സങ്കല്പമൊന്നും നമ്മളെപ്പോലെയുള്ളവര്‍ക്ക് പലപ്പോഴും പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. വളരെ കുറച്ചുപേര്‍ക്ക് അങ്ങനെ നില്ക്കാന് സാധിക്കൂ…
ഈ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട സമൂഹങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. വളരെക്കാലമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാന്‍. എങ്ങനെയാണ് ഇതൊക്കെ ഉപയോഗിക്കേണ്ടതെന്ന് ബോധമുള്ള ആളുകള്‍ ഒന്നുമല്ല ഇതൊക്കെ ഉപയോഗിക്കുന്നത്.
തന്നെ പോലെയുള്ളവര്‍ക്ക് മാത്രമല്ല മമ്മൂക്കയ്ക്കും ദീപിക പദുക്കോണിനുമടക്കം ഇത്തരം സൈബര്‍ ബുള്ളിയിങ് നടക്കാറുണ്ട്. എന്നാല്‍ ഞങ്ങളെ പോലെയുള്ളവര്‍ക്ക് അടുത്തകാലത്തായി ഇത് കൂടുതലാണെന്ന് മാത്രം. ഞാന്‍ ഇതിന് മുന്‍പും ന്യൂഡ് ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. ഇതിലൂടെ ഒരു ആര്‍ട്ടിനെയാണ് അവതരിപ്പിക്കുന്നത്. ആ ആര്‍ട്ടിനെ നിങ്ങള്‍ക്ക് സ്വീകരിക്കാം, അല്ലെങ്കില്‍ കണ്ടില്ലെന്ന് കരുതാം.
അതല്ലാതെയുള്ള ഭീഷണിപ്പെടുത്തലും സൈബര്‍ ബുള്ളിയിങ്ങും അവരുടെ സംസ്കാരത്തെയാണ കാണിക്കുന്നത്. എനിക്കിതൊന്നും പ്രശ്നമേയല്ല. ഇത്തരം കമന്റിലൂടെ ഒരുപാട് റീച്ചാണ് കിട്ടുന്നത്.