മലയാളികൾക്ക് സുപരിചിതമാണ് ആരതി പൊടി.സോഷ്യൽ മീഡിയയിലെല്ലാം താരം സജീവമാണ്.ഇനി മുതൽ പിന്നണി ഗായിക എന്ന ടാഗ് കൂടി ആരതിക്ക് ലഭിക്കും. കാരണം ആദ്യമായി ഒരു ഗാനം പിന്നണി പാടി കഴിഞ്ഞു ആരതി.താരം തന്നെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കുവെച്ച് എത്തിയിരുന്നു.എല്ലാവർക്കും ഹായ്… എൻ്റെ ആദ്യ അരങ്ങേറ്റ ഗാനം 2024 ഫെബ്രുവരി 4ന് രാവിലെ 11 മണിക്ക് ഐഎംഎ ഹൗസ് ഹാൾ കലൂരിൽ വെച്ച് ലോഞ്ച് ചെയ്യുന്നു. എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി എന്നാണ് ആരതി കുറിച്ചത്.സിനിമയ്ക്ക് വേണ്ടിയാണ് ആരതി പിന്നണി പാടിയിരിക്കുന്നത്. ‘ഞാൻ ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പിന്നണി പാടുന്നത്. ചാൾസ് സാർ ഡയറക്ട് ചെയ്ത സിനിമയിൽ പ്രശാന്ത് മോഹന്റെ സോങാണ് ഞാൻ പാടിയത്. ആദ്യമായാണ് ഞാൻ ഇങ്ങനൊരു സോങ് പാടുന്നത്. സത്യം പറഞ്ഞാൽ ഞാൻ ഭയങ്കര എക്സൈറ്റഡായിരുന്നു. ‘ഭയങ്കരമായൊരു കംഫേർട്ട് സോണാണ് ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ എനിക്ക് തന്നത്. പ്രശാന്തിന്റെ സോങ് എനിക്ക് പാടാൻ സാധിച്ചതിൽ ഞാൻ അതീവ സന്തോഷവതിയാണ്’, എന്നാണ് തന്റെ പാട്ടിന്റെ ഓഡിയോ ലോഞ്ചിലേക്ക് ആരാധകരെ ക്ഷണിച്ചുകൊണ്ട് ആരതി പങ്കിട്ട വീഡിയോയിൽ പറഞ്ഞത്.
അതെ സമയം സിനിമയുടെ പേരോ പാട്ടിന്റെ മറ്റ് വിവരങ്ങളോ ആരതി പങ്കിട്ടിട്ടില്ല. ആരതിയെ ആളുകൾ കൂടുതൽ അറിഞ്ഞ് തുടങ്ങിയത് ബിഗ് ബോസ് മലയാളം സീസൺ ഫോർ ഫെയിം റോബിൻ രാധാകൃഷ്ണനുമായി പ്രണയത്തിലായശേഷമാണ്. ഇരുവരും ഈ വർഷം വിവാഹിതരായേക്കും. ബിഗ് ബോസിൽ മത്സരാർത്ഥിയായി വന്ന് ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച താരമാണ് റോബിൻ.അതുകൊണ്ട് തന്നെ ആ ഫെയിം കണ്ടാണ് റോബിന്റെ പ്രണയാഭ്യർത്ഥന ആരതി സ്വീകരിച്ചതെന്ന തരത്തിൽ നിരവധി വിമർശനങ്ങൾ ആരതിക്ക് നേരത്തെ നേരിടേണ്ടി വന്നിരുന്നു. ബിഗ് ബോസിൽ റോബിനൊപ്പം മത്സരിച്ചവരിലെ ചില മത്സരാർത്ഥികളുടെ സ്ഥിരം വേട്ടമൃഗം കൂടിയായിരുന്നു ആരതി.എന്നാൽ താൻ ആരുടെയും ഫെയിമിന്റെ പവറിലല്ല നിലനിൽക്കുന്നതെന്ന് ബൊട്ടീക്കിന്റെ പ്രവർത്തനത്തിലൂടെയും സിനിമാ അഭിനയത്തിലൂടെയും പുത്തൻ ചുവടുവെപ്പുകൾ നടത്തിയും ആരതി തെളിയിച്ചു. തന്റെ പൊടീസ് എന്ന ബ്രാന്റിന് ആരതി അടുത്തിടെയാണ് സ്വന്തമായി ഒരു ബിൽഡിങ് ഒരുക്കിയത്. തെലുങ്കിലും തമിഴിലുമായി ചില സിനിമകളിൽ നായികയായും ആരതി അഭിനയിച്ചിട്ടുണ്ട്.