കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് കഷായത്തില്‍ വിഷം കലര്‍ത്തിക്കൊടുത്ത് കാമുകനെ കാമുകി കൊന്നത്. സംഭവത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രതിയായ ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. സുഹൃത്ത് ഷാരോണിനെയാണ് ഗ്രീഷ്മ കൊന്നത്. ഈ വാര്‍ത്ത കണ്ടുതോടെ ഞെട്ടലിലാണ് ഇപ്പോള്‍ പലരും. പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ കൂടി വരുകയാണ്. ഇപ്പോഴിതാ ഗ്രീഷ്മക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് നടി ഷംന കാസിം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറുപ്പിലൂടെയാണ് നടിയുടെ പ്രതികരണം.
‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവള്‍ മരണത്തിലേക്ക് അവന് നടന്നുപോകുമ്പോള്‍ അവന് അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നല്‍കണം’, എന്നാണ് ഷംന കാസിം കുറിച്ചത്.
അതേസമയം കേസില്‍ ഗ്രീഷ്മയെ അറസ്റ്റ് ചെയ്യാന്‍ ഇരിക്കവെ പോലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ നിന്ന് കീടനാശിനി കൂടിച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. ച്ഛര്ദ്ദിച്ചതിനെ തുടര്‍ന്ന് ഗ്രീഷ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഗുരുതര സ്ഥിതി അല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയില്ലെന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.