മുന്നോട്ടുള്ള യാത്രക്ക് പരസ്പരം ആശംസകള്‍ നേര്‍ന്നു ; അപ്രതീക്ഷിതമായി ലുലു മാളില്‍ വെച്ച് ദില്‍ഷയെ കണ്ടതിനെ കുറിച്ച് ശാലിനി

ഇത്തവണ മലയാളം ബിഗ്‌ബോസില്‍ മത്സരിക്കാന്‍ എത്തിയ മത്സരാര്‍ത്ഥികളുടെ മുഖമെല്ലാം പ്രേക്ഷക മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ട്. അതില്‍ ഒരാളാണ് ശാലിനി നായര്‍. ഷോയില്‍ എത്തിയശേഷം തന്റെ ജീവിതകഥ ശാലിനി ഇതില്‍ വച്ച് പറഞ്ഞിരുന്നു.

ഇപ്പോഴിതാ, ബിഗ് ബോസിലെ തന്റെ സഹമത്സരാര്‍ഥിയും സീസണ്‍ ഫോര്‍ ടൈറ്റില്‍ വിന്നറുമായ ദില്‍ഷയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ വിശേഷമാണ് താരം പങ്കുവെക്കുന്നത്. ‘അവിചാരിതമായ ഒരു കണ്ടുമുട്ടല്‍ ഇന്നലെയാണ് ഒരു പ്രോഗ്രാമിന്റെ ഭാഗമായി ഞാന്‍ കൊച്ചിയില്‍ എത്തിയത്.

വളരെ അപ്രതീക്ഷിതമായി ലുലു മാളില്‍ വെച്ച് ദില്‍ഷയ കണ്ടു. പരസ്പരം വിശേഷങ്ങള്‍ പങ്കുവെച്ചും സംസാരിച്ചും ഒരു പത്തു മിനിറ്റ് ചെലവഴിച്ചു. മുന്നോട്ടുള്ള യാത്രക്ക് പരസ്പരം ആശംസകള്‍ നേര്‍ന്നു കൊണ്ട് പിരിഞ്ഞു’ എന്നാണ് ദില്‍ഷയ്ക്കൊപ്പമുള്ള ചിത്രത്തിന് താഴെ ശാലിനി കുറിച്ചത്.

 

View this post on Instagram

 

A post shared by VJ Shalini Nair (@vj_shalini_nair)

ഇതിന് താഴെ നിരവധി കമന്റാണ് വരുന്നത്. അങ്ങനെ എല്ലാവരും ഒന്നിക്കട്ടെ, ദിലൂനോടുള്ള പിണക്കമൊക്കെ പോയോ, നല്ല കൂട്ടുകാരായി മുന്നോട്ട് പോവുക എന്നിങ്ങനെയാണ് ആളുകളുടെ കമന്റുകള്‍.