രാജ്യത്ത് രണ്ടാംഘട്ട വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിൻ എടുക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഡൽഹി എയിംസ് ആശുപത്രിയിൽ നിന്നും ആയിരുന്നു പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത്. മലയാളികളടക്കമുള്ള നഴ്സുമാർ ആയിരുന്നു ഇതിന് നേതൃത്വം വഹിച്ചത്.
ഇപ്പോൾ കേരള ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ വാക്സിൻ എടുക്കുകയാണ്. ശൈലജ ടീച്ചർ തന്നെയാണ് ഈ വിവരം ഫേസ്ബുക്ക് വഴി അറിയിച്ചത്. ധാരാളമാളുകൾ ആണ് ഇപ്പോൾ മന്ത്രിക്ക് ആശംസകളുമായി എത്തുന്നത്. എന്നാൽ അതേസമയം തന്നെ മന്ത്രിക്കെതിരെ വിമർശനവുമായി ഒരു വിഭാഗം ആളുകൾ രംഗത്തെത്തുന്നുണ്ട്. ഈ ചിത്രം വെറും ഒരു നാടകം ആണ് എന്നാണ് ഇവർ ആരോപിക്കുന്നത്.
ബ്ലൗസ് പൊക്കാതെ ആണ് മന്ത്രി ഇൻജക്ഷൻ എടുക്കുന്നത്. ഇൻജക്ഷൻ എടുക്കുന്നത് ആകട്ടെ ബ്ലൗസിന് പുറത്തു കൂടെയും. ഈ ടെക്നോളജി എപ്പോൾ വികസിപ്പിച്ചെടുത്തു എന്നാണ് ഇപ്പോൾ വിമർശകർ ചോദിക്കുന്നത്. കുട്ടികൾക്ക് പോലും വാക്സിൻ എടുക്കുന്നത് അവരുടെ വസ്ത്രം മാറ്റിയതിനു ശേഷമാണ്. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു നാടകം എന്നാണ് വിമർശകർ ചോദിക്കുന്നത്.
എന്നാൽ പ്രധാന പ്രശ്നം ഇപ്പോൾ അതൊന്നുമല്ല. ഈ ചിത്രം എടുത്തിരിക്കുന്നത് കേവലം ഫോട്ടോഷൂട്ട് ഭാഗമായിട്ടാണ് എന്നാണ് എല്ലാവരും പറയുന്നത്. അതിന് മറ്റൊരു കാരണം കൂടിയുണ്ട് എന്നാണ് ഇവരുടെ കണ്ടെത്തൽ – ഇഞ്ചക്ഷൻ വിരൽകൊണ്ട് അമർത്താതെ ആണ് വാക്സീൻ സ്വീകരിക്കുന്നത്. വിരൽകൊണ്ട് പുഷ് ചെയ്യാതെ അകത്തുള്ള വാക്സിൻ എങ്ങനെ ശരീരത്തിനകത്ത് കയറു എന്നാണ് ഇവർ ചോദിക്കുന്നത്. എന്തൊക്കെയായാലും വലിയ രീതിയിലുള്ള ചിരിമഴ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇതിനെ തുടർന്ന് നടക്കുന്നത്.