തന്റെ സ്വപ്‌ന ഹാട്രിക്കിനെക്കുറിച്ച് മനസ്സു തുറന്ന് പാക് പേസ് ബൗളർ ഷഹീൻ അഫ്രീദി. ഹാട്രിക്കിൽ മൂന്ന് ഇന്ത്യൻ താരങ്ങളെ പുറത്താക്കണമെന്നാണ് ഷഹീൻ പറഞ്ഞത്.
ഇ.എസ്.പി.എൻ ക്രിക് ഇൻഫോ’ യുടെ 25 ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് തന്റെ സ്വപ്‌ന ഹാട്രിക്കിൽ പുറത്താക്കാനാഗ്രഹിക്കുന്ന മൂന്ന് ഇന്ത്യൻ ബാറ്റർമാരെക്കുറിച്ച് ഷഹീൻ മനസ്സു തുറന്നത്. രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി എന്നീ താരങ്ങളെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കി തന്റെ സ്വപ്‌ന ഹാട്രിക്ക് തികക്കണമെന്നാണ് ആഗ്രഹം എന്ന് ഷഹീൻ പറഞ്ഞു. കഴിഞ്ഞ ടി-20 ലോകകപ്പിൽ മൂവരുടേയും വിക്കറ്റുകൾ ഷഹീൻ നേടിയിരുന്നു. തന്റെ കരിയറിലെ അമൂല്യമായ വിക്കറ്റ് ആരുടേതായിരുന്നു എന്ന ചോദ്യത്തിന് വിരാട് കോലിയുടേത് എന്നാണ് ഷഹീൻ നൽകിയ മറുപടി.