പിറന്നാള്‍ ദിനത്തില്‍ ഭാര്യക്ക് സജിന്‍ കൊടുത്ത സമ്മാനം കണ്ടോ ?

സിനിമയിലൂടെ വന്ന് സീരിയലില്‍ തിളങ്ങിയ നടനാണ് സജിന്‍. പലപ്പോഴും തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് നടന്‍ പറഞ്ഞിരുന്നു. ഇന്ന് സ്വാന്തനത്തിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവന്‍ ആയാണ് സജിന്‍ അറിയപ്പെടുന്നത്. നടനെ പോലെ ഭാര്യ ഷഫ്നയും അഭിനേത്രിയാണ്. ഇന്ന് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടദമ്പതികളാണ് ഇവര്‍. ആദ്യം മലയാള പരമ്പരകളില്‍ സജീവമായിരുന്ന ഷഫ്ന പിന്നീട് മറ്റു ഭാഷകളിലേക്ക് പോവുകയായിരുന്നു.

ഇപ്പോള്‍ തന്റെ പ്രിയതമക്ക് പിറന്നാള്‍ ആശംസ അറിയിച്ചാണ് സജിന്‍ എത്തിയിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ ഷഫ്നയ്ക്ക് സര്‍പ്രൈസ് ഒരുക്കിയാണ് സജിന്‍ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആഘോഷ ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ഷഫ്നയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഭാര്യയെ ചുംബിക്കുന്ന ചിത്രമായിരുന്നു സജിന്‍ പോസ്റ്റ് ചെയ്തത്. ഐ ലവ് യൂ എന്നായിരുന്നു ഷഫ്ന കമന്റ് ചെയ്തത്.

നേരത്തെ ഇവര്‍ ഒന്നിച്ചുള്ള തകര്‍പ്പന്‍ കളര്‍ഫുള്‍ ഫോട്ടോ ഷേയര്‍ ചെയ്തിരുന്നു. ഇവര്‍ ആദ്യ ചിത്രത്തിലൂടെയാണ് പരസ്പരം പരിചയപ്പെടുന്നതും പ്രണയത്തില്‍ ആവുന്നതും. വീട്ടുക്കാരില്‍ നിന്നും വിവാഹത്തിന് സപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല. ഇതേക്കുറിച്ച് നടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

ഓര്‍മ്മ വച്ച നാള്‍ മുതലുള്ള സജിന്റെ ആഗ്രഹമായിരുന്നു വലുതാകുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കണമെന്നത്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് താരം പ്ലസ് ടു എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ തുടക്കം കുറിച്ചത്. ഇതിന് ശേഷം മനസില്‍ നിറയെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നെങ്കിലും തന്റെ കരിയറില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ലരുന്നില്ല. പിന്നീട് ഏറെ നാളുകള്‍ക്ക് ശേഷമാണ് സ്വാന്തനം പോലൊരു പരമ്പരയില്‍ അവസരം ലഭിച്ചത്.