ഇന്നും വേണിയുടെ കാമുകന്‍ ആയാണ് അറിയപ്പെടുന്നത് ; നടന്‍ മിഥുന്‍ പറയുന്നു

അവതാരകനായി തുടക്കംകുറിച്ച് ഇന്ന് അഭിനയ രംഗത്ത് തിളങ്ങുന്ന നടനാണ് മിഥുന്‍ മേനോന്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാന്‍ മിഥുന് സാധിച്ചു. നേരത്തെ കൂടുതല്‍ നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നു നടന്‍ ചെയ്തത് . എന്നാലിപ്പോള്‍ ഏഷ്യാനെറ്റില്‍ സസ്‌നേഹം എന്ന പരമ്പരയില്‍ പോസിറ്റീവ് നിറഞ്ഞ കഥാപാത്രമാണ് താരം കൈകാര്യം ചെയ്യുന്നത്. മികച്ച പരമ്പരയാണ് സസ്‌നേഹം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാന്‍ ഈ പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആ വിജയത്തിന് പിന്നില്‍ ഇതില്‍ അഭിനേതാക്കളുടെ കഴിവ് എടുത്തുപറയേണ്ട തന്നെ.

ഇപ്പോള്‍ പുതിയ സീരിയല്‍ വിശേഷം പങ്കുവെച്ചാണ് മിഥുന്‍ എത്തിയിരിക്കുന്നത്. സസ്‌നേഹത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് രേഖ ചേച്ചിയാണ്. രേഖ ചേച്ചിയുടെ പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രം എല്ലാം ഇന്നും പ്രേക്ഷകമനസ്സില്‍ ഉണ്ട്. നേരത്തെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തത് കഴിവ് തെളിയിച്ച ആളാണ് രേഖ ചേച്ചി. ഇപ്പോള്‍ ഇന്ദിരയായാണ് രേഖ തുടരുന്നത് . ചേച്ചിയുടെ കരിയറില്‍ തന്നെ വലിയൊരു മാറ്റം ഈ കഥാപാത്രം കൊണ്ടുവരും. 60 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ ആയിട്ടാണ് ഇതില്‍ ചേച്ചി അഭിനയിക്കുന്നത് മിഥുന്‍ പറയുന്നു.

പിന്നെ സജി ചേട്ടനെ കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹവും വളരെ പ്രതിഭാധനനായ ഒരു കലാകാരനാണ്. പിന്നെ ലക്ഷ്മി നെഗറ്റീവ് റോളുകളില്‍ തിളങ്ങിയിട്ടുള്ള താരമാണ്. ഇവിടെ മനുവിന്റെ ഭാര്യ പ്രിയ ആയാണ് ലക്ഷ്മി അഭിനയിക്കുന്നത്. അങ്ങനെ ഈ പരമ്പരയിലെ എല്ലാ അഭിനേതാക്കളും കഴിവുള്ളവര്‍ തന്നെയാണ് , ലൊക്കേഷനില്‍ എല്ലാവരും നല്ല സുഹൃത്തുക്കളാണെന്നും താരം പറയുന്നു.

അതേസമയം സ്ത്രീധനം എന്ന സീരിയലിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത് . താരത്തിന്റെ ഇതിലെ വില്ലത്തരം നിറഞ്ഞ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ വേണിയുടെ കാമുകന്റെ കഥാപാത്രത്തിലാണ് നടന്‍ എത്തിയത്.