ഈ നടിമാർ ഇത്രയും നാളായി വിവാഹം കഴിച്ചിട്ടില്ലേ?

സീരിയലുകൾ ഇന്ന് വീട്ടമ്മമാർക്ക് ഒരു അനുഗ്രഹമാണ്. ഒരു കണക്ഷനും ഇല്ലാത്ത കഥകൾ പോലും പലപ്പോഴും പറഞ്ഞ് ആളുകളെ ടിവിയുടെ മുന്നിൽ ഇരുത്താൻ പല സീരിയലുകൾക്കും സാധിച്ചിട്ടുണ്ട്. കട്ടയ്ക്കു മേക്കപ്പും കിടിലൻ ഡയലോഗുമുള്ള നടിമാരും നിഷ്കളങ്കമായ ഭർത്താക്കന്മാരും ഇന്നും സീരിയലുകളുടെ മുഖമുദ്രയാണ്. മലയാളത്തിൽ നിരവധി നായികമാർ വന്നു പോയിട്ടുണ്ടെങ്കിലും. ഇതുവരെ വിവാഹം ചെയ്യാതെ സീരിയൽ രംഗത്ത് സജീവമായ നായികമാർ ആരൊക്കെയാണെന്ന് നോക്കാം.

 

നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം ചെയ്ത് സംഗീത മോഹൻ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. നൃത്ത രംഗത്തും സിനിമ സീരിയൽ രംഗത്തും സജീവമായ ദേവിക നമ്പ്യാർ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. സീത എന്ന സീരിയലിലെ സീതയായി പ്രേക്ഷകർ ഏറ്റെടുത്ത സ്വാസിക സിനിമയിലും സീരിയലിലും ഒരേ സമയത്തുതന്നെ സജീവ അഭിനേതാവാണ്. പൂജാ വിജയ് എന്ന യഥാർത്ഥ പേരുള്ള സ്വാസിക ഈ വർഷത്തെ കേരള സംസ്ഥാനത്തെ മികച്ച സഹനടിയായി തിരഞ്ഞെടുത്തിരുന്നു. താരം ഇതുവരെ ഒരു വിവാഹത്തിനു തയ്യാറായിട്ടില്ല.

കാര്യം നിസ്സാരം എന്ന സീരിയലിലൂടെ പ്രേക്ഷകർ വീട്ടിലെ അംഗമായി കരുതുന്ന താരമാണ് അനു ജോസഫ് നിഷ്കളങ്കമായ അഭിനയത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ്. അനു ഇന്നും വിവാഹിതയായിട്ടില്ല. കറുത്തമുത്തിലെ ബാലയായി പ്രേക്ഷകർക്ക് ഏറ്റെടുത്ത് റിനി രാജ് ഇന്നു മലയാളത്തിൽ ഏറെ ആരാധകരുള്ള നടിയാണ്. റിനി ഇതുവരെ വിവാഹിതയല്ല.