മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സീതാകല്യാണം. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ധന്യാമേരി വർഗീസ് ആണ് പരമ്പരയിലേക്ക് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ പെട്ടെന്നായിരുന്നു ഈ പരമ്പര മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. അനൂപ് എന്ന പുതുമുഖ നടനായിരുന്നു പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു പുതുമുഖ നടൻ ആയിരുന്നിട്ടുകൂടി വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു.
പിന്നീടായിരുന്നു മലയാളത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ മത്സരാർത്ഥിയായ പങ്കെടുക്കുന്നതിന് വേണ്ടി അനൂപ് പോയത്. അനൂപ് പോയെങ്കിലും പരമ്പരയിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ മറ്റൊരു താരത്തെ ഇവർ തേടിയില്ല. പകരം താരത്തെ കുറച്ചു ദിവസത്തേക്ക് കഥയിൽനിന്നും ഇവർ മാറ്റിനിർത്തി. കല്യാൺ എന്നായിരുന്നു അനൂപ് അവതരിപ്പിച്ച കഥാപാത്രത്തിൻറെ പേര്. ഈ പേര് മാത്രമായിരുന്നു പരമ്പരയിൽ കുറച്ചുദിവസത്തേക്ക് പ്രേക്ഷകർ കേട്ടിരുന്നത്. അനൂപ് ആകട്ടെ ബിഗ് ബോസ് പരിപാടിയിൽ പങ്കെടുക്കുന്ന തിരക്കിലും.
പിന്നീട് ആയിരുന്നു അനൂപ് ബിഗ്ബോസ് മത്സരത്തിൽ നിന്നും പുറത്താക്കുന്നത്. ഇനി പരമ്പരയിലേക്ക് തിരിച്ചു വരും എന്നായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷ. എന്നാൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു അനൂപ് കഴിഞ്ഞദിവസം ഈ പ്രഖ്യാപനം നടത്തിയത്. ഇൻസ്റ്റഗ്രാമിൽ ആയിരുന്നു താരം ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞത്. പരമ്പരയിലേക്ക് തിരിച്ചു വരില്ല എന്നാണ് അനൂപ് നൽകിയ മറുപടി.
എന്നാൽ എന്ത് കാരണം കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. പരമ്പരയിലേക്ക് അനൂപ് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു പ്രേക്ഷകർ. ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ മറ്റൊരു താരത്തെ ആയിരിക്കും ചാനൽ അധികൃതർ ഇനി നോക്കുന്നത്. എന്തായാലും ഈ വേഷത്തിൽ മറ്റൊരു താരത്തെ യാത്ര എളുപ്പം മലയാളികൾക്ക് സങ്കൽപ്പിക്കുവാൻ സാധിക്കില്ല. കാരണം മലയാളികൾക്ക് അത്രത്തോളം പ്രിയപ്പെട്ട നടന്മാരിൽ ഒരാളായി മാറിക്കഴിഞ്ഞിരുന്നു അനൂപ്. ഇപ്പോൾ സിനിമയിലാണ് കൂടുതൽ വേഷങ്ങൾ അന്വേഷിക്കുന്നത് എന്നും അനൂപ് കൂട്ടിച്ചേർത്തു.