ഇവര്‍ അമ്മയോ സഹോദരിയോ മകളോ ഭാര്യയോ ഇല്ലാത്തവര്‍ ആണോ; സീമ ജി നായര്‍

മലയാളം ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ഒന്നാംസ്ഥാനം നേടിയത് ദില്‍ഷ പ്രസന്നനാണ്. തന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചും ദില്‍ഷ എത്തിയിരുന്നു. എന്നാല്‍ വിജയെ പ്രഖ്യാപിച്ചത് മുതല്‍ സൈബര്‍ ആക്രമണവും ദില്‍ഷക്ക് നേരെ നടക്കുന്നുണ്ട്. റോബിന്‍ പുറത്തായ ശേഷമാണ് ദില്‍ഷയ്ക്ക് ആരാധകര്‍ കൂടിയതെന്നും, ദില്‍ഷയ്ക്ക് വോട്ട് ചെയ്ത ഭൂരിഭാഗം പേരും റോബിന്റെ ആരാധകര്‍ ആണെന്നും. ഈ സ്ഥാനം റോബിനും കൂടി അര്‍ഹതപ്പെട്ടതാണെന്നും ഉള്ള ചില വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നു. ഇപ്പോഴിതാ ഇവര്‍ക്കുള്ള മറുപടി നടി സിനിമ ജി നായര്‍ കൊടുക്കുന്നു.

web

‘ഇവരൊക്കെ അമ്മയോ, സഹോദരിയോ, മകളോ, ഭാര്യയോ ഇല്ലാത്തവരാണോ?’ എന്നാണ് ദില്‍ഷയെ പരിഹസിക്കുന്നവരോട് സീമ ജി നായര്‍ ചോദിക്കുന്നത്.

ശുഭദിനം… ഇന്നലെ ബിഗ്ബോസ് എന്ന ഏഷ്യാനെറ്റ് ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയായിരുന്നു ജയിച്ചവര്‍ക്കും ഫൈനലില്‍ വരാതെ പോയവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. കാരണം എല്ലാവരും ഒന്നാം സ്ഥാനത് എത്താന്‍ ആഗ്രഹിച്ചവരാണ്. അതിന് വേണ്ടി പരിശ്രമിച്ചവരാണ്. ഇന്നലെ ഒരു പെണ്‍കുട്ടി വിന്നര്‍ ആയപ്പോള്‍ അവരെ ചെളിവാരി എറിയുന്ന ഒട്ടേറെ കമന്റുകള്‍ കണ്ടു. അതും വളരെ മോശമായ രീതിയില്‍. എന്തിന് വേണ്ടിയാണ് ഇതെന്ന് മനസിലാകുന്നില്ല. ആര്‍ക്ക് വേണ്ടി? ആരെ സന്തോഷിപ്പിക്കാന്‍ വേണ്ടി.


ഇതൊക്കെ ഒരു ഷോയായി കണ്ട് വിടേണ്ടതിന് പകരം അങ്ങോട്ടുമിങ്ങോട്ടും ചെളി വാരിയെറിയുന്നു. ഈ കാഴ്ചപ്പാട് മാറേണ്ടതല്ലേ?. ആ കമന്റുകള്‍ കണ്ടപ്പോള്‍ തോന്നി ഇവര്‍ക്കാര്‍ക്കും അമ്മയോ സഹോദരിയോ മകളോ ഭാര്യയോ ഇല്ലാത്തവര്‍ ആണോയെന്ന്. കാലം ഇത്രയും പുരോഗമിച്ചുവെന്ന് പറയുമ്പോഴും നമ്മുടെ മനസ് പുരോഗമിക്കുന്നില്ലെങ്കില്‍ എന്ത് പറയാനാണ്?. എന്നായിരുന്നു സീമ ജി നായര്‍ പറഞ്ഞത്.