കഴിഞ്ഞ ദിവസം ആയിരുന്നു ഒരുത്തി സിനിമയുടെ പ്രസ് മീറ്റ് . ഇവിടെ വെച്ച് നടന് വിനായകന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. മീ ടൂവിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഫാന്‍സുകാരെ അടച്ചാപേക്ഷിച്ചുമുള്ള പ്രസ്താവനകളാണ് ചര്‍ച്ചയായി മാറിയിട്ടുള്ളത്. നവ്യ നായരിനും വികെ പ്രകാശിനുമൊപ്പമായാണ് വിനായകനും ഒരുത്തിയെക്കുറിച്ച് സംസാരിച്ചത്. തനിക്കൊരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ അത് താന്‍ നേരില്‍ ചോദിക്കുമെന്നും വിനായകന് പറഞ്ഞിരുന്നു.
എന്താണ് മീ ടൂ എന്നാര്‍ക്കെങ്കിലും അറിയുമോ, എനിക്ക് അറിയാത്തത് കൊണ്ടാണ് ചോദിക്കുന്നതെന്നുമായിരുന്നു വിനായകന് ആദ്യം പറഞ്ഞത്. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ മീടു, എനിക്കറിയില്ല. ഒരു പെണ്ണുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ജീവിതത്തില്‍ ഞാന്‍ 10 സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ 10 സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടാമോയെന്ന് ചോദിച്ചത് ഞാനാണ്. ഇതാണ് നിങ്ങളീ പറയുന്ന മീ ടൂവെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും വിനായകന് പറഞ്ഞു.
അതേസമയം ചിത്രത്തില്‍ നവ്യയോടൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു വിനായകന് അവതരിപ്പിച്ച എസ്.ഐ ആന്റണിയുടെത്. നവ്യ അവതരിപ്പിച്ച രാധാമണിയുടെ പ്രതിസന്ധിയില്‍ അവളോടൊപ്പം നില്ക്കുന്ന സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനാണ് വിനായകന്.