ഇനി അഭിനയത്തില്‍ സജീവമായിരിക്കും; തിരിച്ചുവരവിനെക്കുറിച്ച് മീരാ ജാസ്മിന്‍

2001ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് നടി മീരാ ജാസ്മിന്‍ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിന്‍ ഇതില്‍ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിന്‍ എന്ന പേരും നല്‍കിയത്. പിന്നീട് നിരവധി നല്ല കഥാപാത്രങ്ങളെ നടിയെ തേടിയെത്തി.

ഇപ്പോഴിതാ വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി. ഇപ്പോള്‍ അതേ കുറിച്ചാണ് താരം സംസാരിക്കുന്നത്. കുറച്ചുനാള്‍ ഞാന്‍ സിനിമയില്‍ നിന്ന് മാറി നിന്നു ഇനിയങ്ങോട്ട് അഭിനയത്തില്‍ സജീവമായിരിക്കും. സത്യന്‍ അങ്കിളിന്റെ കൂടെ നാല് സിനിമകള്‍ ചെയ്തു അഞ്ചാമത്തെ സിനിമയാണിത്.

ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്റലിജെന്റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവര്‍ക്കാണ് നന്ദി പറയേണ്ടത്. അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യന്‍ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും . ഇനിയും നല്ല കഥാപാത്രം കിട്ടട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

സിനിമയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ കണ്ടന്റിനാണ് ഇപ്പോള്‍ ഏറ്റവും പ്രാധാന്യം. എല്ലാ കലാകാരന്‍മാര്‍ക്കും അത് ഗുണം ചെയ്യുന്നുമുണ്ട്. ഏത് ഏജ് ഗ്രൂപ്പിലായാലും ഏത് ജന്റര്‍ ആയാലും നല്ല റോളുകള്‍ അവര്‍ക്ക് ലഭിക്കുന്നു മീരാ ജാസ്മിന്‍ പറയുന്നു .